Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമതകാര്യ വകുപ്പ്...

മതകാര്യ വകുപ്പ് ഇസ്​ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കൽ:  ശൂറ കൗണ്‍സില്‍ നാളെ വോട്ടിനിടും

text_fields
bookmark_border
മതകാര്യ വകുപ്പ് ഇസ്​ലാമിക മന്ത്രാലയത്തില്‍ ലയിപ്പിക്കൽ:  ശൂറ കൗണ്‍സില്‍ നാളെ വോട്ടിനിടും
cancel

റിയാദ്: സൗദി മതകാര്യ വകുപ്പ് ഇസ്​ലാമിക കാര്യമന്ത്രാലയത്തില്‍ ലയിപ്പിക്കുന്ന കാര്യം ശൂറ കൗണ്‍സിലി​​െൻറ തിങ്കളാഴ്​ചത്തെ യോഗത്തിൽ  വോട്ടിനിടും‍. മതകാര്യ വകുപ്പി​​െൻറ ഏക വര്‍ഷ റിപ്പോര്‍ട്ട് വിലയിരുത്തുന്നതി​​െൻറ ഭാഗമായി ശൂറയിലെ ഇസ്​ലാമിക കാര്യ ഉപസമിതിയാണ്   52ാമത് സാധാരണ യോഗത്തില്‍ വിഷയം അവതരിപ്പിക്കുക. നിലവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന മതകാര്യ വകുപ്പ് ഇസ്​ലാമിക കാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കുന്നതിനെക്കുറിച്ച് വോട്ടിങും തിങ്കളാഴ്ച നടക്കും.

‘നന്മ കല്‍പിക്കുക, തിന്മ വിലക്കുക’ എന്ന തലക്കെട്ടില്‍ പ്രവര്‍ത്തിക്കുന്ന മതകാര്യ വകുപ്പ്  പ്ര​േത്യക സ്വതന്ത്ര വകുപ്പായി നിലനില്‍ക്കേണ്ടതില്ല എന്ന ശിപാര്‍ശയാണ് ശൂറയില്‍ വന്നിട്ടുള്ളത്. രാജ്യത്തെ സുരക്ഷാനിയന്ത്രണം പൊലീസി​​െൻറ ഉത്തരവാദിത്തമാണെന്നതിനാല്‍ ഇതിനായി മതകാര്യ വകുപ്പ് നിലകൊള്ളേണ്ടതില്ലെന്നതാണ് ഉപസമിതിയുടെ അഭിപ്രായം. കൂടാതെ പ്രവാചക ചര്യയിലോ ഇസ്​ലാമിക ചരിത്രത്തിലോ നന്മ കല്‍പിക്കാനും തിന്മ വിലക്കാനും പ്രത്യേക വകുപ്പ് പ്രവര്‍ത്തിച്ചതായും കാണാനാവില്ല. ഈ സാഹചര്യത്തില്‍ മതകാര്യ വകുപ്പി​​െൻറജോലി ഇസ്​ലാമിക ബോധവത്കരണവും പ്രബോധന, പ്രചാരണ പ്രവര്‍ത്തനവുമായിരിക്കും.

ഇതാവട്ടെ ഇസ്​ലാമിക കാര്യ മന്ത്രാലയത്തി​​െൻറ പരിധിയില്‍ വരുന്നതാണ് എന്നതിനാല്‍ മതകാര്യ വകുപ്പിനെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ ലയിപ്പിക്കണമെന്ന ആവശ്യമാണ് ഉപസമിതിയില്‍ നിന്ന് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ മതകാര്യ വകുപ്പി​​െൻറ ഏകവര്‍ഷ റിപ്പോര്‍ട്ടിന് ശേഷം നടക്കുന്ന ചര്‍ച്ചക്കൊടുവില്‍ വോട്ടിങിന് ശേഷമാണ് വിഷയത്തില്‍ ശൂറ അന്തിമ തീരുമാനത്തിലെത്തുക. ശൂറയുടെ തീരുമാനത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിക്കുന്നതോടെയാണ് നിയമം പ്രാബല്യത്തില്‍ വരിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story