ആദ്യവാരം പിന്നിട്ട് ആശ്രിത ലെവി; ഇനിയില്ല അവ്യക്തതകൾ
text_fieldsജിദ്ദ: ആശ്രിതലെവി നടപ്പിലായി ഒരാഴ്ച പിന്നിടുേമ്പാൾ ഇതു സംബന്ധിച്ച് സൗദിയിലെ പ്രവാസികളുടെ സംശയങ്ങൾ ഒരുവിധം നീങ്ങി.
ജൂലൈ ഒന്നു മുതൽ ലെവി നടപ്പിലാവുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും തീരുമാനം മാറുമെന്ന് വിശ്വസിച്ച് കാത്തിരുന്നവരേറെയായിരുന്നു. ഇതു സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ച അവാസ്തവങ്ങളിൽ വിശ്വസിച്ച് ആശ്വാസം കൊള്ളുകയായിരുന്നു പലരും.
എന്നാൽ ജൂലൈ ഒന്ന് മുതൽ തന്നെ ലെവി പ്രാബല്യത്തിൽ വന്നതോടെ ഇത് വരുമോ ഇല്ലയോ എന്ന സംശയംഇ എല്ലാവർക്കും മാറി. ഒരാഴ്ചക്കകം പാസ്പോർട്ട് വിഭാഗവും മറ്റ് സർക്കാർ വകുപ്പുകളും ഇതു സംബന്ധിച്ച കൂടുതൽ വിശദീകരണങ്ങൾ നൽകുകയും ചെയ്തു. ഇനിയും പല തരം പ്രതീക്ഷകൾ പുലർത്തുന്നവരുണ്ട്. സർക്കാർ തീരുമാനത്തിൽ അയവു വരുത്തും, ലെവിയുടെ നിരക്കിൽ കുറവു വരുത്തും തുടങ്ങി പലതരം ചർച്ചകൾ ഇപ്പോഴും പ്രവാസികൾക്കിടയിൽ കൊഴുക്കുകയാണ്.
അതിനിടെ തീരുമാനം അറിയുന്നതിന് അവസാന നിമിഷം വരെ കാത്തിരുന്ന പല കുടുംബങ്ങളും ജൂലൈ ഒന്നിന് ശേഷം ‘പെട്ടികെട്ടി’ത്തുടങ്ങിയിട്ടുണ്ട്.
ആദ്യവർഷം 100 റിയാൽ വീതം 1200റിയാൽ അടച്ച് ഒരു വർഷം കൂടി ഇവിടെതന്നെ പിടിച്ചു നിൽക്കാം എന്ന് തീരുമാനമെടുക്കുന്നുവരുമുണ്ട്.
മറ്റ് ജി.സി.സികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ സാമാന്യം നല്ല രീതിയിൽ ജീവിക്കാമെന്നതായിരുന്നു സൗദിയിലെ പ്രവാസികളെ ഇവിടെ കുടുംബസമ്മേതം ജീവിക്കാൻ പ്രേരിപ്പിച്ചത്. 2020 ആവുേമ്പാഴേക്കും ആശ്രിതനൊന്നിന് 400 റിയാൽ പ്രതിമാസം വേണ്ടി വരുമെന്നാണ് കണക്ക്.
വർഷത്തിൽ ഒരാൾക്ക് 4800 റിയാൽ വേണ്ടി വരും. 2018 ജൂലൈ മുതൽ ലെവി 2400 ആവും. 2019^ൽ ഇത് 3600 റിയാൽ വരും. നിലവിലെ സാഹചര്യത്തിൽ ഇൗ തുക അടക്കാൻ കഴിയില്ലെന്ന ഉറച്ച കണക്കകൂട്ടലിലാണ് പലരും നാട് പിടിച്ചു തുടങ്ങിയത്.
അതിനനുസരിച്ച് വീട്ടുവാടക കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങിയതായി മാനേജ്മെൻറുകൾ പറഞ്ഞു.
റീഎൻട്രിക്ക് ലെവി
റീഎൻട്രി അടിക്കാൻ ലെവി കെേട്ടണ്ടി വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇഖാമ പുതുക്കുേമ്പാൾ അടച്ചാൽ മതിയല്ലോ എന്നായിരുന്നു പലരും കണക്കു കൂട്ടിയത്. എന്നാൽ ജൂലൈ ഒന്നിന് റി എൻട്രി അടിക്കാൻ അപേക്ഷ നൽകിയവർക്ക് അക്കാര്യത്തിൽ വ്യക്തത വന്നു. വേനലവധിക്ക് നാട്ടിൽ പോകാൻ ഒരുങ്ങിയവരിൽ നിന്ന് ജൂലൈ ഒന്നു മുതൽ തന്നെ ലെവി ഇൗടാക്കിയ ശേഷമാണ് റി എൻട്രി വിസ അനുവദിച്ചത്. ലെവിയിൽ നിന്നൊഴിവാകാൻ ഇഖാമ നേരത്തെ പുതുക്കിയവർക്ക് ആ ആശയക്കുഴപ്പവും മാറി. അതുകൊണ്ടൊന്നും കാര്യമില്ല. ഇഖാമ മുൻകുട്ടി പുതുക്കിയവരും ലെവി അടക്കാൻ ബാധ്യസ്ഥരാണ്.
ഗവ. ജീവനക്കാർക്കും വിദ്യാർഥി വിസയിലുള്ളവർക്കും ഇളവ്
പാസ്പോർട്ട് വിഭാഗം അറിയിച്ചത് പ്രകാരം ഗവൺമെൻറ് ജീവനക്കാരായ വിദേശികൾക്ക് ആശ്രിതലെവി വേണ്ട.
സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതർക്കാണ് ലെവി. വിദ്യാർഥി വിസയിൽ സൗദി അറേബ്യയിലെത്തി പഠനം തുടരുന്നവർക്കും ലെവി അടക്കേണ്ടതില്ല. അതിലും നിബന്ധനകളുണ്ട്. വിദേശികളുമായുള്ള വിവാഹബന്ധത്തിൽ സൗദി വനിതകൾക്ക് ജനച്ച സൗദിപൗരത്വം ലഭിക്കാത്ത മക്കൾ, സൗദി പൗരൻമാരുടെ വിദേശികളായ ഭാര്യമാർ^വിധവകൾ, വിവാഹമോചിതർ, റീ എൻട്രി വിസയിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം തിരിച്ചെത്താത്ത ആശ്രിതർ, സ്ഥിരം ഇഖാമയുള്ള (ഇഖാമ ഫീസ് അടക്കേണ്ടാത്ത) മറ്റു വിഭാഗക്കാർ എന്നിവർക്കും ലെവി വേണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.