ബുറൈദയിൽ പഴയ കാറുകളുടെ പ്രദർശനം
text_fieldsബുറൈദ: പഴയ കാറുകളുടെ പ്രദർശനം ബുറൈദയിൽ തുടങ്ങി. മദീനത്തുൽ തൂമൂറിൽ (മർകസ് നഖ്ല) ഒരുക്കിയ പ്രദർശനം പ്രവിശ്യാ ഗവർണർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഉൗദ് ഉദ്ഘാടനം ചെയ്തു.
തുടർച്ചയായി മൂന്നാം വർഷമാണ് ബുറൈദയിൽ പഴയ കാറുകള ുടെ പ്രദർശനം സംഘടിപ്പിക്കുന്നത്. ‘ക്ലാസിക് ഖസീം മൂന്ന്’ എന്ന് പേരിട്ട പ്രദർശനം ഖസീം പ്രവിശ്യ ടൂറിസം വികസന കൗൺസിലാണ് സംഘടിപ്പിക്കുന്നത്.
രാജ്യത്തിെൻറ വിവിധ മേഖലകളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള 600ലേറെ ക്ലാസിക്കൽ വാഹനങ്ങൾ പ്രദർശനത്തിനുണ്ട്. വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ പ്രത്യേക സ്ഥലവും ഒരുക്കിയിട്ടുണ്ട്. 25ഒാളം വിവിധ പരിപാടികളും സമ്മാനപദ്ധതികളും ഗാർഹികോൽപന്ന പ്രദർശനവും തട്ടുകടകളും ഒരുക്കിയിട്ടുണ്ട്. പ്രവിശ്യാ ഗവർണറേറ്റ് അണ്ടർ സെക്രട്ടറി േഡാ. അബ്ദുറഹ്മാൻ വിസാൻ, മേയർ എൻജി. മുഹമ്മദ് അൽമജ്ലി തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
