കലാപ്രതിഭകളെ കണ്ടെത്താൻ സൗദിയൊരുങ്ങുന്നു
text_fieldsദമ്മാം: രാജ്യത്തെ കലാസാംസ്കാരിക രംഗങ്ങൾക്ക് കരുത്തുപകരാൻ സൗദി വിനോദ വകുപ്പ് (ജനറൽ എൻറർടൈൻമെൻറ് അതോറിറ ്റി) ‘എൻറർടൈൻമെൻറ് ചാലഞ്ചസ്’ സംഘടിപ്പിക്കാനൊരുങ്ങുന്നു. വിവിധ കലായിനങ്ങളിലെ മത്സര പരിപാടികളാണിത്. അതോ റിറ്റി ചെയർമാൻ തുർക്കി അൽശൈഖാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രാദേശിക തലത്തിൽ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹനം നൽകാനുമാണ് ഇത് ലക്ഷ്യം വെക്കുന്നത്. സംഗീതം, ഹാസ്യപ്രകടനം, അഭിനയം തുടങ്ങിയ 20 ഇനങ്ങളിലായിരിക്കും മത്സരം.
ആവശ്യം വരുന്നതിന് അനുസരിച്ച് കൂടുതൽ ഇനങ്ങൾ കൂട്ടിച്ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓരോ വിഭാഗത്തിലേയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം വീതം റിയാൽ സമ്മാനമായി ലഭിക്കും.
മെയ്, ജൂൺ മാസങ്ങളിലാണ് മത്സര പരിപാടി.
മികച്ച കലാകാരന്മാരെ കണ്ടെത്തുന്നത് പൊതുജനം പെങ്കടുക്കുന്ന വോട്ടിങ്ങിലൂടെയായിരിക്കും. ഒക്ടോബറിൽ വിജയികളെ പ്രഖ്യാപിക്കും. സമ്മാനങ്ങൾക്ക് പുറമെ വിജയികൾക്ക് ഉന്നത പരിശീലനവും നൽകും. രാജ്യാന്തരതലത്തിൽ അതാതിനങ്ങളിൽ മത്സരിക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ഇതിനുവേണ്ടി 20 ദശലക്ഷം റിയാൽ അനുവദിച്ചിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
