അമേരിക്കന്‍ സെനറ്റ് നിലപാടിനെ സൗദി ശക്തമായി അപലപിച്ചു
text_fieldsറിയാദ്: സൗദിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങളും വാദമുഖങ്ങളും അടിസ്ഥാനമാക്കി അമേരിക്കന്‍ സെന റ്റ് സ്വീകരിച്ച നിലപാടിനെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. സെനറ്റിെൻറ നിലപാട് സൗദിയുടെ ആഭ്യന്തര കാ ര്യത്തിലെ ഇടപെടലാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വിമർശിച്ചു. മേഖലയിലും അന്താരാഷ്ട ്ര തലത്തിലും സൗദിക്കുള്ള മഹത്തായ സ്ഥാനത്തിനെതിരായ നിലപാടാണ് സെനറ്റ് സ്വീകരിച്ചത്.
ജിദ്ദ: അമേരിക്കൻ സെനറ്റിെൻറ നിലപാടിനെതിരെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) പ്രതിഷേധിച്ചു. സെനറ്റിെൻറ നിലപാടിനെതിരെ സൗദി അറേബ്യ പുറത്തിറക്കിയ പ്രസ്താവനവനയെ റാബിത്വ പിന്തുണച്ചു. മുസ്ലിം വേൾഡ് ലീഗ് ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇസ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അമേരിക്കൻ സെനറ്റിെൻറ നിലപാടിനെതിരെ സൗദിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചത്. ലോക മുസ്ലിം മനസുകളിൽ വലിയ സ്ഥാനമുള്ള രാജ്യമാണ് സൗദി അറേബ്യ. ഇക്കഴിഞ്ഞ ദിവസം മക്കയിൽ നടന്ന മുസ്ലിം െഎക് സമ്മേളനത്തിൽ ഇതു കണ്ടതാണ്. ഖിബ്ലയായാണ് സൗദിയെ ലോക മുസ്ലിം രാജ്യങ്ങൾ കണക്കാക്കുന്നത്. തീവ്ര, ഭീകര ചിന്തകളെ പിഴുതെറിയാൻ ശക്തമായ നടപടികൾക്ക് മുതിരുകയും ധാരാളം വെല്ലുവിളികൾ നേരിടുകയും ചെയ്ത രാജ്യമാണ് സൗദി. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ അന്താരാഷ്ട്ര പ്ലാറ്റ്ഫോം രൂപവത്കരിച്ചു. സൗദി അറേബ്യ ലോക മുസ്ലിം രാജ്യങ്ങൾക്ക് ചുവപ്പ് രേഖയാണ്. ആ രേഖ അതിക്രമിച്ചു കടക്കാൻ ആരെയും അനുവദിക്കുകയില്ലെന്നും സമ്മേളനം വ്യക്തമാക്കിയിട്ടുണ്ട്. സൗദിയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ ഇടപെടാനുള്ള ശ്രമങ്ങൾ മുഴുവൻ മുസ്ലിംകളെയും ബാധിക്കുന്നതാണ്. അത് അന്താരാഷ്ട്ര താൽപര്യത്തിന് ഗുണം ചെയ്യുകയോ, നല്ല ഫലമുണ്ടാക്കുകയോ ഇല്ല. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലിനും മോശമായി ചിത്രീകരിക്കാനുമുള്ള അമേരിക്കൻ സെനറ്റിെൻറ ശ്രമത്തിനെതിരെ ലോക ഇസ്ലാമിക പണ്ഡിതന്മാരും പ്രബോധകന്മാരും ഇമാമുകളും പ്രതിഷേധിച്ചു പുറത്തിറക്കിയ സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നതായും മുസ്ലിം വേൾഡ് ലീഗ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
എന്നാൽ സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയിൽ അമേരിക്കയും സൗദിയും തമ്മിലുള്ള സൗഹൃദത്തിന് ഇത് കോട്ടം തട്ടിക്കില്ല. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഈ സൗഹൃദം നിലനിര്‍ത്താന്‍ സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. അതേ സമയം സെനറ്റ് ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
സെനറ്റിെൻറ നിലപാട് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലും മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിക്കില്ല. തീവ്രവാദത്തെ തടയുന്നതിലും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. ഐ.എസിനെ നിര്‍മാര്‍ജനം ചെയ്യാനും യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്ര കരാര്‍ നടപ്പാക്കാനും സൗദി ശ്രമിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളെയും സൗദി ചെറുത്തിട്ടുണ്ട്.
എണ്ണ വിപണിയില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടിയില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തി വിപണി സന്തുലിതത്വം കാത്തു സൂക്ഷിക്കുന്നതിലും സൗദി സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഊർജം, സാമ്പത്തിക മേഖല എന്നിവയിലും സൗദിക്ക് അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. സൗദി, അമേരിക്കന്‍ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ സന്ദേശങ്ങളാണ് അമേരിക്കന്‍ സെനറ്റ് പൊക്കിപ്പിടിക്കുന്നതെന്നും സൗദി മുന്നറിയിപ്പ് നല്‍കി.
്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
