ഹറം പരിസര വികസനം: കദ്വയിലെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റൽ തുടങ്ങി
text_fieldsമക്ക: മക്ക ഹറം പരിസര വികസനത്തിെൻറ ഭാഗമായി കദ്വ മേഖലയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിത്തുടങ്ങി. പഴയ ഡിസ്ട്രിക്റ്റുകൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായാണ് പ്രദേശത്തെ 400 ഒാളം കെട്ടിടങ്ങൾ മക്ക വികസന അതോറിറ്റി പൊളിച്ചു മാറ്റുന്നത്. ഹറമിനടുത്ത സ്ഥലമാണിത്. പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾ നേരത്തെ നിർണയിക്കുകയും താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞാഴ്ച കെട്ടിടങ്ങളിലേക്ക് വൈദ്യുതിവിതരണം അടക്കമുള്ള സേവനങ്ങൾ നിർത്തലാക്കിയിരുന്നു. വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങളാണ് അധികവും. കദ്വക്ക് പുറമെ നകാസയും വികസിപ്പിക്കുന്നുണ്ട്. പ്രദേശത്ത് എല്ലാ സേവനങ്ങളുമൊരുക്കി വൻകിട ഹോട്ടലുകളും സൂഖുകളും പൊതുസ്ഥാപനങ്ങളും നിർമിച്ച് വികസിപ്പിക്കാനാണ് പദ്ധതി. മക്ക നഗരം ഏറ്റവും വലിയ വികസനത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.