സൗദി ടൂറിസം ചെയർമാൻ ഇൗജിപ്തിലെ പൗരാണിക കേന്ദ്രങ്ങൾ സന്ദർശിച്ചു
text_fieldsജിദ്ദ: സൗദി ടൂറിസം അതോറിറ്റി ചെയർമാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ഇൗജിപ്തിലെ പൗരാണിക കേന്ദ്രങ്ങൾ സന്ദർശിച്ചു. ഇൻറർനാഷനൽ ഫെഡറേഷൻ ഒാഫ് എയർ സ്പോർട്സ് സമ്മേളനത്തിൽ പെങ്കടുക്കാൻ ഇൗജിപ്തിലെത്തിയ സൽമാൻ ബിൻ മുഹമ്മദ് ലക്സോർ പ്രവിശ്യയിലെ പൈതൃകമേഖലയിലാണ് സന്ദർശനം നടത്തിയത്.
ഇൗജിപ്ഷ്യൻ പുരാവസ്തു വകുപ്പ് മന്ത്രി ഡോ. ഖാലിദ് അൽ അനാനി, പുരാവസ്തുശാസ്ത്രജ്ഞൻ ഡോ. സാഹി ഹവാസ്, സൗദി അംബാസഡർ ഉസ്മാൻ ബിൻ അഹമദ് നഖാലി എന്നിവരോടൊപ്പമാണ് സൗദി ടൂറിസം ചെയർമാൻ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചത്. ആറ് മാസത്തിനുള്ളിൽ റിയാദിലെ നാഷനൽ മ്യൂസിയത്തിൽ ഇൗജിപ്ത് ഇസ്ലാലിക് മ്യൂസിയവുമായി സഹകരിച്ച് പ്രദർശനം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ പൗരാണികതയുടെ സംരക്ഷണത്തിന് അവബോധം നൽകാൻ ഇൗജിപ്തിലെ പുരാവസ്തു ശാസ്ത്രജ്ഞരുടെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിക്കും. ഇൗ മേഖലയിൽ ഇൗജിപ്തിെൻറ നേട്ടങ്ങൾ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
