Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിന്റെ വികസനക്കുതിപ്പിന് പുതിയ പദ്ധതി വിശദീകരണവുമായി സൗദി സർക്കാർ

text_fields
bookmark_border
റിയാദിന്റെ വികസനക്കുതിപ്പിന് പുതിയ പദ്ധതി വിശദീകരണവുമായി സൗദി സർക്കാർ
cancel

റിയാദ്: സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിലെ നഗര വികസന പദ്ധതികളും ഗതാഗത അടിസ്ഥാന സൗകര്യവികസനവും വിശദീകരിച്ച് സൗദി സർക്കാർ വാർത്ത സമ്മേളനം നടത്തി. സൗദി മാധ്യമ മന്ത്രി സൽമാൻ ബിൻ യൂസുഫ് അൽ ദോസരി, റിയാദ് റോയൽ കമീഷൻ സി.ഇ.ഒ എഞ്ചിനീയർ ഇബ്രാഹീം ബിൻ മുഹമ്മദ് അൽ സുൽത്താൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. റിയാദിലെ വർധിച്ചുവരുന്ന ജനസംഖ്യയും ഗതാഗത ആവശ്യങ്ങളും കണക്കിലെടുത്ത് നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ കാര്യക്ഷമമാക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഇരുവരും വിശദീകരിച്ചു.

റോഡ് വികസനത്തിന് പ്രത്യേക പരിഗണന

റിയാദിലെ പ്രധാന റോഡുകളുടെ വികസനത്തിനായി ഏകദേശം 700 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പദ്ധതികൾ നടപ്പാക്കുന്നതും പുതിയ പാലങ്ങൾ, തുരങ്കങ്ങൾ, ജങ്ഷനുകൾ എന്നിവ വികസിപ്പിക്കുന്നതും പദ്ധതികളുടെ ഭാഗമാണ്. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുകയും യാത്ര കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

റിയാദ് മെട്രോക്ക് കൂടുതൽ ട്രെയിനുകൾ

റിയാദ് മെട്രോ പ്രവർത്തനം ആരംഭിച്ചതിനുശേഷം ഏകദേശം 50 കോടി യാത്രകൾ രേഖപ്പെടുത്തിയതായും അതിൽ 30 കോടിയില ധികം യാത്രകൾ മെട്രോ വഴിയായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയതായി വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

മെട്രോ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിനായി 94 പുതിയ ട്രെയിനുകൾ വാങ്ങുന്നതിനുള്ള കരാറുകളും പ്രഖ്യാപിച്ചു. ഇതോടെ ട്രെയിനുകളുടെ ആകെ എണ്ണം 183 ൽ നിന്ന് 277 ആയി ഉയരും.

കൂടാതെ, ദിരിയ ഭാഗത്തേക്ക് മെട്രോയുടെ റെഡ് ലൈൻ നീട്ടുകയും അഞ്ച് പുതിയ സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ നഗരത്തിലെ സഞ്ചാരമാർഗം കൂടുതൽ സുഗമമാകും.

നഗരവികസനവും ജീവിതനിലവാരവും

റിയാദിനെ കൂടുതൽ ആധുനികവും സുസ്ഥിരവുമായ നഗരമാക്കി മാറ്റുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള സൗദിയുടെ ദീർഘകാല വികസന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ പദ്ധതികൾ.

റിയാദിന്റെ അതിവേഗ നഗരവികസനത്തിനൊപ്പം ബിസിനസ്, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ മേഖലകളിൽ തലസ്ഥാന നഗരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാർത്ത സമ്മേളനത്തിൽ വിശദീകരിച്ചു.

റിയാദിനെ അന്തരാഷ്ട്ര ബിസിനസ്,നിക്ഷേപ കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ യാണ് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നത്. സുരക്ഷാ-സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട വ്യാജ ചിത്രങ്ങളോ വീഡിയോകളോ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi government presents details of new project to drive Riyadh’s development surge
Next Story