സൗദിയിൽ സർക്കാർ ഉദ്യോഗസ്ഥരായ അഴിമതി വീരന്മാർ വലയിൽ, 360 പേർക്കെതിരെ അന്വേഷണം; 71 പേർ അറസ്റ്റിൽ
text_fieldsറിയാദ്: സൗദി അറേബ്യയിലെ വിവിധ സർക്കാർ മന്ത്രാലയങ്ങളിൽ നടന്ന അഴിമതി പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’. മാർച്ച് മാസത്തിൽ നടത്തിയ വിപുലമായ പരിശോധനകളുടെ ഭാഗമായി 360 ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചതായും 71 പേരെ അറസ്റ്റ് ചെയ്തതായും അതോറിറ്റി അറിയിച്ചു.
പ്രധാനമായും ആഭ്യന്തരം, ആരോഗ്യം, കായികം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് നിലവിൽ നടപടി നേരിടുന്നത്. കൈക്കൂലി വാങ്ങുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അതോറിറ്റി വ്യക്തമാക്കി.
ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തുടനീളം 1395 പരിശോധനാ പര്യടനങ്ങളാണ് അതോറിറ്റി നടത്തിയത്. സർക്കാർ സ്ഥാപനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും അഴിമതി തുടച്ചുനീക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ‘നസഹ’ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

