Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭ​ക്ഷ്യ​ക്ഷാ​മം...

ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി സൗ​ദി ഭ​ര​ണ​കൂ​ടം

text_fields
bookmark_border
ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി സൗ​ദി ഭ​ര​ണ​കൂ​ടം
cancel
camera_alt

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ് അ​ലി റി​യാ​ദി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും രാ​ജ്യ​ത്ത് ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സൗ​ദി ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യെ ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ് അ​ലി പ്ര​കീ​ർ​ത്തി​ച്ചു. റി​യാ​ദി​ൽ ലു​ലു​വി​െൻറ അ​തി​വേ​ഗ ഡെ​ലി​വ​റി സേ​വ​ന​മാ​യ ‘ലു​ലു മി​നി​റ്റ്സ്’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും ജ​ന​ങ്ങ​ൾ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ക​രു​ത​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ലോ​കം വ​ലി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട​പ്പോ​ൾ പോ​ലും സൗ​ദി അ​റേ​ബ്യ​യി​ൽ ഭ​ക്ഷ്യ​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സൗ​ദി ഗ​വ​ൺ​ൻ​റ്​​ന്റ് ലു​ലു ഗ്രൂ​പ്പി​ന് പ്ര​ത്യേ​ക വി​മാ​നം അ​നു​വ​ദി​ച്ചു ന​ൽ​കു​ക​യും ഏ​ത് രാ​ജ്യ​ത്തു​നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ സൗ​ദി എ​യ​ർ​ലൈ​ൻ​സി​െൻറ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ലൂ​ടെ ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ട​ൺ ക​ണ​ക്കി​ന് ഫ്ര​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ത​ട​സ്സ​മി​ല്ലാ​തെ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. വ്യാ​പാ​രി​ക​ളോ​ട് ‘നി​ങ്ങ​ൾ​ക്ക് വേ​ണ്ടി ഞ​ങ്ങ​ൾ​ക്ക് എ​ന്താ​ണ് ചെ​യ്യാ​ൻ ക​ഴി​യു​ക’ എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന സൗ​ദി മ​ന്ത്രി​മാ​രു​ടെ ക്രി​യാ​ത്മ​ക സ​മീ​പ​നം രാ​ജ്യ​ത്തി​െൻറ ഭ​ക്ഷ്യ സു​ര​ക്ഷാ രം​ഗ​ത്ത് വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​സ​ന്ധി കാ​ല​ത്തും പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് ഇ​വി​ടു​ത്തെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ പൂ​ർ​ണ വി​ശ്വാ​സ​മു​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് യൂ​സ​ഫ് അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ​ക്കോ വെ​ള്ള​ത്തി​നോ വൈ​ദ്യു​തി​ക്കോ ഇ​വി​ടെ ഒ​രു കു​റ​വു​മി​ല്ല. സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി​ക​ളെ​യും ഒ​രു​പോ​ലെ​യാ​ണ് ഭ​ര​ണ​കൂ​ടം സം​ര​ക്ഷി​ക്കു​ന്ന​ത്. കൊ​റോ​ണ കാ​ല​ത്ത് സൗ​ജ​ന്യ വാ​ക്സി​നും ചി​കി​ത്സ​യും ന​ൽ​കി ന​മ്മെ കാ​ത്ത സൗ​ദി ഭ​ര​ണ​നേ​ത്യ​ത്വ​ത്തോ​ട് നാം ​എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​ക​ൾ​ക്ക് ക​രു​ത്തു​പ​ക​രാ​ൻ ലു​ലു ഗ്രൂ​പ്പും സ​ജ്ജ​മാ​ണ്. ഇ​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ന​നു​സ​രി​ച്ചു​ള്ള ‘ലു​ലു മി​നി​റ്റ്സ്’ ഡെ​ലി​വ​റി സേ​വ​നം ആ​രം​ഭി​ച്ച​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സും ഡി​ജി​റ്റ​ലൈ​സേ​ഷ​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന ഈ ​സം​വി​ധാ​നം റി​യാ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ണ്. ലു​ലു​വി​ൽ ജോ​ലി ചെ​യ്യു​ന്ന 4000 സൗ​ദി പൗ​ര​ന്മാ​രി​ൽ 2100 പേ​രും സ്ത്രീ​ക​ളാ​ണെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്നും റി​യാ​ദ് മെ​ട്രോ​യി​ലെ പ്രോ​ജ​ക്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 20 പു​തി​യ പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ക​രു​ത്തു​റ്റ നേ​തൃ​ത്വ​ത്തി​ൽ വ​രും​കാ​ലം കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും ഉ​ണ്ടാ​കു​മെ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും ഈ ​രാ​ജ്യ​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നും യൂ​സ​ഫ് അ​ലി ശു​ഭ​പ്ര​തീ​ക്ഷ പ​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi governmentSaudi Arabiagulfnewsmalayalam
News Summary - Saudi government assures there will be no food shortage
Next Story