അറബ് ലീഗിന് കിസ്‌വ കഷ്ണം സമ്മാനിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: കഅ്ബയുടെ മൂടുപടമായ കിസ്‌വയുടെ ഒരു ഭാഗം അറബ് ലീഗിന് സമ്മാനമായി സൗദി അറേബ്യ കൈമാറി. ഈജിപ്ത് ആസ്ഥാനമായ കെയ്‌റോവിൽ നടന്ന അറബ് ലീഗ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന ചടങ്ങ് നടന്നത്.
സൽമാൻ രാജാവിെൻറ പ്രത്യേക നിർദ്ദേശപ്രകാരമാണ് വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി കിസ്‌വയുടെ ബെൽറ്റിെൻറ ഒരു ഭാഗം അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്മിക്ക് സമ്മാനമായി നൽകിയത്.
അറബ് ലീഗിലെ അംഗരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹമാണ് ഈ സമ്മാനത്തിലൂടെ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കിടയിൽ കഅ്ബയ്ക്കുള്ള അദ്വിതീയമായ മതപരമായ പ്രാധാന്യത്തോടുള്ള ആദരവും, സംയുക്ത അറബ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ അറബ് ലീഗ് വഹിക്കുന്ന നിർണായക പങ്കിനുള്ള പിന്തുണയുമാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

