സൗദി-ജർമൻ പങ്കാളിത്തം ശക്തമാക്കുന്നു; ഉഭയകക്ഷി ബന്ധത്തിൽ പുതിയ വഴിത്തിരിവ്
text_fieldsറിയാദ്: സൗദി അറേബ്യയും ജർമനിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിെൻറ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ പുതിയ തന്ത്രപരമായ സംഭാഷണം ആരംഭിക്കാൻ ഔദ്യോഗിക ധാരണയായി. ഇതിെൻറ ഭാഗമായി ബെർലിനിൽ വെച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ജർമ്മൻ വിദേശകാര്യ മന്ത്രി യൊഹാൻ വാഡെഫോളും കൂടിക്കാഴ്ച നടത്തി.
ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും നേതാക്കൾ വിലയിരുത്തി. അന്താരാഷ്ട്ര ജലപാതകളുടെ സുരക്ഷ, സമുദ്ര യാത്രാസ്വാതന്ത്ര്യം, ഹുർമൂസ് കടലിടുക്കിെൻറ സുസ്ഥിരത എന്നിവ ഉറപ്പാക്കേണ്ടതിെൻറ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു.
പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന് പൂർണ പിന്തുണ അറിയിച്ച മന്ത്രിമാർ, സാമ്പത്തിക-വ്യാപാര ബന്ധങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ കരാറിലും ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

