സൗദി ജർമൻ ആശുപത്രി മലയാളി അസോസിയേഷൻ 'ഒരുമയിൽ ഒരോണം 2022'
text_fieldsസൗദി ജർമൻ ആശുപത്രി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ‘ഒരുമയിൽ ഒരോണം 2022’ പരിപാടിയിൽ സംബന്ധിച്ചവർ
റിയാദ്: സൗദി ജർമൻ ആശുപത്രി മലയാളി അസോസിയേഷനും കുടുംബാംഗങ്ങളും ചേർന്ന് 'ഒരുമയിൽ ഒരോണം 2022' എന്ന പേരിൽ ഓണമാഘോഷിച്ചു. റിയാദ് എക്സിറ്റ് നാലിലെ റൈജിസ് ഒക്കേഷൻ ഇസ്തിറാഹയിൽ രാവിലെ ഒമ്പതിന് അത്തപ്പൂക്കളമൊരുക്കി ആരംഭിച്ച പരിപാടിയിൽ മാവേലിക്ക് വരവേൽപ് നൽകി.
തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം വടംവലി മത്സരം, വാട്ടർ ഫില്ലിങ്, മ്യൂസിക്കൽ ചെയർ, ലെമൺ സ്പൂൺ റൈസിങ്, ഫാമിലി ക്വിസ് എന്നിവ കായിക പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. മുഫീദ് ഷറഫുദ്ദീൻ, നോബിൻ ഇടുക്കി, ജോജി തോമസ്, ജോൺ അലക്സ്, ഷെഹൻഷ പാലോട്, റഫീഖ് തയ്യിൽ, സിജിമോൻ, ശ്രീദേവി, വിനിൽ, നിഖിൽ, അനീഷ് എന്നിവർ കായിക പരിപാടിക്ക് നേതൃത്വം വഹിച്ചു.
വൈകീട്ട് ആറിന് നടന്ന സാംസ്കാരിക സമ്മേളനം അബ്ദുൽനാസിർ വള്ളിയംബാലി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൻ ജാനെറ്റ് ജോസഫ് അധ്യക്ഷത വഹിച്ചു. മഹേഷ് പള്ളിയാൽതൊടി, ബിൻസൺ ജോൺ, ഹേമ, ശുഭ, ഇർഷാദ് ആദം, ഫൈസൽ ഗുലിസ്താൻ, നജീബ്, കെ. ഉമേഷ്, സി.പി. നഷീദ്, നൗഫൽ തിരൂർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ടോജി കെ. ജോബ് സ്വാഗതവും ട്രഷറർ അനൂപ് ജോസ് നന്ദിയും പറഞ്ഞു.
വൈകീട്ട് ആരംഭിച്ച കലാപരിപാടിയിൽ തിരുവാതിരക്കളി, സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ, ഭരതനാട്യം, കുട്ടികൾക്കായുള്ള പ്രത്യേക കലാപരിപാടികൾ, എസ്.ജി.എച്ച് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. ലൂസി, ലക്ഷ്മി, ബിജിനി എബി, ജോണി മാത്യു, പി.എസ്. ശ്രീജിത്ത് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. രാത്രി 11ഓടെ പരിപാടികൾ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

