Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടൂറിസം മേഖലയില്‍ സൗദി ഫ്രാന്‍സുമായി സഹകരണത്തിന്

text_fields
bookmark_border
ടൂറിസം മേഖലയില്‍ സൗദി  ഫ്രാന്‍സുമായി സഹകരണത്തിന്
cancel

തീരുമാനിച്ചു. സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ടൂറിസം രംഗം വിപുലമാക്കാനുള്ള നടപടികൾക്ക്​ അംഗീകാരം നല്‍കിയത്. ടൂറിസം അതോറിറ്റി മേധാവി സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.
ഫലസ്തീന്‍ ഒൗദ്യോഗിക സര്‍ക്കാറിന് കഴിഞ്ഞ മൂന്ന് മാസത്തെ ബജറ്റ് ഗഡു അടച്ചുതീര്‍ത്തതില്‍ മന്ത്രിസഭ ആശ്വാസം രേഖപ്പെടുത്തി. ഫലസ്തീന്‍ പൗരന്മാരുടെ പ്രശ്നം സൗദിക്ക് പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഒന്നാം സ്ഥാനത്താണെന്ന് മന്ത്രിസഭ വിലയിരുത്തി.
ദേശീയ ഭക്ഷ്യസമിതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഫുഡ് ആൻറ്​ ഡ്രഗ് അതോറിറ്റി സമര്‍പ്പിച്ച കരടിനാണ്​ അംഗീകാരം. രാജ്യത്തെ ഭക്ഷ്യ, ആരോഗ്യ നില മെച്ചപ്പെടുത്താനും സാമൂഹ്യ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമിതി പഠിച്ച്​ അവതരിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi-france co-operation with in touris sector-saudi-gulfnews
Next Story