പി.എം.എഫ് സൗദി സ്ഥാപക ദിനാഘോഷം
text_fieldsപ്രവാസി മലയാളി ഫൗണ്ടേഷൻ സംഘടിപ്പിച്ച സൗദി സ്ഥാപക ദിനാഘോഷം
റിയാദ്: സൗദിയുടെ സ്ഥാപകദിനം പ്രവാസി മലയാളി ഫൗണ്ടേഷൻ ആഘോഷിച്ചു. മലസിലെ ചെറീസ് റസ്റ്റാറൻറിൽ സംഘടിപ്പിച്ച ചടങ്ങ് ഡോ. കെ.ആർ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറീസ് മാനേജർ സജി ജോർജ് മുഖ്യാതിഥിയായിരുന്നു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലിം വാലില്ലാപുഴ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി കോഓഡിനേറ്റർ സുരേഷ് ശങ്കർ ആമുഖഭാഷണം നടത്തി.
ജലീൽ ആലപ്പുഴ, തൊമ്മിച്ചൻ സ്രാമ്പിക്കൽ, ബഷീർ കോട്ടയം, ബിനോയ് കൊട്ടാരക്കര, നാസർ പൂവ്വാർ, അലക്സ് കൊട്ടാരക്കര, ജോൺസൺ മാർക്കോസ് എന്നിവർ സംസാരിച്ചു. ഷിബു ഉസ്മാൻ, ബിനു കെ. തോമസ്, ഷരീഖ് തൈക്കണ്ടി, കെ.ജെ. റഷീദ്, നൗഷാദ് യാക്കൂബ്, റഫീഖ് വെട്ടിയാർ, സുരേന്ദ്ര ബാബു, യാസിർ കൊടുങ്ങല്ലൂർ, ശ്യാം വിളക്കുപാറ, രാധൻ പാലത്ത്, സുനി ബഷീർ, ഫൗസിയ നിസാം എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും ട്രഷറർ നിസാം കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

