Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സ്ഥാപക ദിനം;...

സൗദി സ്ഥാപക ദിനം; ക​ള​റാ​ക്കാ​ൻ വി​പു​ല ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ

text_fields
bookmark_border
saudi founding day celebrations
cancel
camera_alt

സൗ​ദി സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ

റി​യാ​ദ്: സ്ഥാ​പ​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം. ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ചവ​രെ രാ​ജ്യ​ത്തു​ട​നീ​ളം സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ ആ​ഘോ​ഷ നി​റ​വ്​ തീ​ർ​ക്കും. ‘സ്ഥാ​പ​ക രാ​വു​ക​ൾ’ എ​ന്ന പേ​രി​ൽ ച​രി​ത്ര​വും പൈ​തൃ​ക​വും ത​ന​ത് ക​ല​യും പ​രി​ച​യ​പ്പെ​ടു​ത്തും. വ്യാ​ഴാ​ഴ്​​ച വ​രെ റി​യാ​ദ്​ ബൊ​ളി​വാ​ർ​ഡ് സി​റ്റി​യി​ലെ അ​ബൂ​ബ​ക്ക​ർ സാ​ലിം വേ​ദി സം​ഗീ​ത​ക​ച്ചേ​രി​ക്കും ക​വി​യ​ര​ങ്ങി​നും വേ​ദി​യാ​കും. പു​രാ​ത​ന അ​റേ​ബ്യ പു​ന​ർ​ജ​നി​ക്കു​ന്ന ഗൃ​ഹാ​തു​ര​മാ​യ യാ​ത്ര​ക്കും ബോ​ളി​വാ​ർ​ഡ് വേ​ദി​യാ​കും.

‘സിം​ഫ​ണി ഓ​ഫ് ദി ​ബി​ഗി​നി​ങ്​’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ബോ​ളി​വാ​ർ​ഡി​ൽ പ​ര​മ്പ​രാ​ഗ​ത സൗ​ദി വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളെ സ​മ​കാ​ലി​ക​വു​മാ​യി സ​മ​ന്വ​യി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക ഓ​ർ​ക്ക​സ്ട്ര പ്ര​ക​ട​നം അ​ര​ങ്ങേ​റും. സൗ​ദി ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത​വി​രു​ന്നി​ലൂ​ടെ രാ​ഷ്​​ട്ര​ത്തി​െൻറ സ്ഥാ​പ​ന ച​രി​ത്രം ഇ​ത​ൾ വി​ട​ർ​ത്തും. സൗ​ദി​യി​ലെ പ്ര​മു​ഖ ക​വി​ക​ളും സം​ഗീ​ത​സം​വി​ധാ​യ​ക​രും നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ സം​ഗീ​ത ബാ​ൻ​ഡും അ​വ​ത​രി​പ്പി​ക്കും. റി​യാ​ദി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ഫി​നാ​ൻ​ഷ്യ​ൽ ഡി​സ്ട്രി​ക്ടി​ൽ അ​ര​ങ്ങേ​റു​ന്ന ‘ച​രി​ത്ര​ത്തി​െൻറ പാ​ത’ പ്ര​തീ​തി​യ​നു​ഭ​വ പ​രി​പാ​ടി​യി​ൽ, 1727ൽ ​സൗ​ദി സം​സ്ഥാ​ന​ത്തി​െൻറ തു​ട​ക്കം മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള പ​രി​ണാ​മം 19 രം​ഗ​ങ്ങ​ളി​ലൂ​ടെ വി​വ​രി​ക്കും. മൂ​ന്ന് വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള പ്ര​ദ​ർ​ശ​നം ദ ​ഗാ​ത​റി​ങ്, ദി ​ജേ​ർ​ണി, ദി ​സെ​ലി​ബ്രേ​ഷ​ൻ (സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ, ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സം​വേ​ദ​നാ​ത്മ​ക ഇ​ൻ​സ്​​റ്റ​ലേ​ഷ​നു​ക​ൾ’ എ​ന്നി​വ​യി​ലൂ​ടെ രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​ത്തി​ൽ മു​ഴു​കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണ്.

വ്യാ​ഴം മു​ത​ൽ ശ​നി വ​രെ 14 വേ​ദി​ക​ളി​ൽ ‘സ്ഥാ​പ​ക ഗ്രാ​മം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന ആ​ഴ​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​െൻറ ച​രി​ത്ര​വി​വ​ര​ണ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും. പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല​ങ്ങ​ൾ, സാം​സ്കാ​രി​ക ക​ഥ​ക​ൾ, കു​ട്ടി​ക​ളു​ടെ സം​വേ​ദ​നാ​ത്മ​ക മേ​ഖ​ല​ക​ൾ, ഡി​ജി​റ്റ​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ, കു​ടും​ബ​വി​നോ​ദം, ആ​ധി​കാ​രി​ക സൗ​ദി പാ​ച​കാ​സ്വാ​ദ​നം, പൈ​തൃ​ക​വും വാ​മൊ​ഴി പാ​ര​മ്പ​ര്യ​വും തു​ട​ങ്ങി വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളി​ലാ​യി 300 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ലൂ​ടെ സ​ന്ദ​ർ​ശ​ക​രെ കൊ​ണ്ടു​പോ​കും.

വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി​യാ​യ​ത് കൊ​ണ്ട് സം​ഘ​ട​ന​ക​ളും കു​ടും​ബ, നാ​ട്ടു​കൂ​ട്ടാ​യ്മ​ക​ളും ച​രി​ത്ര യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഈ ​വാ​രാ​ന്ത്യ​ത്തി​ൽ അ​വ​സാ​ന ദി​വ​സ​മാ​യ​തി​നാ​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ലും ഓ​ഫി​സു​ക​ളി​ലും ബു​ധ​നാ​ഴ്ച ത​ന്നെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി കേ​ക്ക് മു​റി​ച്ചും മ​ധു​രം പ​ങ്കി​ട്ടും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ ക​ലാ​കാ​ര​ന്മാ​രെ​ത്തി പാ​ട്ടു പാ​ടി​യും ക​വി​ത ചൊ​ല്ലി​യും ആ​ഘോ​ഷ​മാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ലെ കോ​ഫി ഷോ​പ്പു​ക​ളി​ലും റെ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും പാ​ർ​ക്കു​ക​ളി​ലും തു​ട​ങ്ങി സ​ജീ​വ മേ​ഖ​ല​ക​ളി​ലും ക​ല​യും പൈ​തൃ​ക​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള സ്ഥാ​പ​ക​ദി​ന അ​ട​യാ​ള​ങ്ങ​ളും പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Celebrationsaudi founding daySaudi Arabia News
News Summary - saudi founding day celebration
Next Story