സൗദി സ്ഥാപക ദിനം: യാത്രക്കാരുടെ പാസ്പോർട്ടിൽ സ്ഥാപകദിന മുദ്ര
text_fieldsയാത്രക്കാരുടെ പാസ്പോർട്ടിൽ സ്ഥാപകദിന മുദ്ര പതിപ്പിച്ചപ്പോൾ
ജുബൈൽ: സ്ഥാപകദിനത്തിൽ സൗദിയിൽ എത്തിയ യാത്രക്കാരുടെ പാസ്പോർട്ടിൽ സ്ഥാപകദിന മുദ്ര പതിച്ചു. ആഭ്യന്തര മന്ത്രാലയത്തന്റെ കീഴിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഒരു പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. സൗദി ചരിത്രത്തിന്റെ മഹത്വവും സംസ്കാരവും വിളംബരം ചെയ്യുന്ന ഒന്നാണ് പുതിയ സ്റ്റാമ്പ്. ദേശീയ സ്മരണയെ മാനിക്കുന്നതിന്റെ പ്രതീകമായി ഈ ദിവസം യാത്ര ചെയ്തവരുടെ പാസ്പോർട്ടിൽ ലോഗോ പതിക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സ്ഥാപക ദിനാചരണത്തിൽ രാഷ്ട്രത്തിന്റെ ചരിത്രവും അതിന്റെ നേതാക്കളെയും സ്മരിച്ചുകൊണ്ടുള്ള റോസാപ്പൂക്കളും സുവനീറുകളും നൽകി യാത്രക്കാരെ സ്വീകരിച്ചു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

