Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ ഇന്റർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​ൽ യാ​സ്മി​ൻ ഇന്റർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൗ​ദി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt

അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ സൗ​ദി സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

റി​യാ​ദ്: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സൗ​ദി സ്ഥാ​പ​ക ദി​നം അ​തി​യാ​യ ആ​വേ​ശ​ത്തോ​ടെ​യും ദേ​ശ​സ്നേ​ഹാ​ഭി​മാ​ന​ത്തോ​ടെ​യും ആ​ഘോ​ഷി​ച്ചു.

കെ.​ജി, പ്രൈ​മ​റി, ബോ​യ്സ്, ഗേ​ൾ​സ് വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​സം​ബ്ലി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. രാ​ജ​സ​മ്പ​ന്ന​മാ​യ സം​സ്കാ​ര​വും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത സൗ​ദി വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം അ​ല​ങ്ക​രി​ച്ചി​രു​ന്ന​ത്. പ​ച്ച​യും വെ​ള്ള​യും നി​റ​ങ്ങ​ളി​ലു​ള്ള അ​ല​ങ്കാ​ര​ങ്ങ​ളും സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ളും പ​രി​പാ​ടി​ക്ക് ഉ​ല്ലാ​സ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ന​ൽ​കി. ‘അ​ത്താ’ ഡ​യ​റ​ക്ട​ർ ഇ​ബ്രാ​ഹിം സൗ​ദി സ്ഥാ​പ​ക ദി​ന​ത്തി​െൻറ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും ഐ​ക്യം, അ​ഭി​മാ​നം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. സൗ​ദി പാ​ര​മ്പ​ര്യം സം​ര​ക്ഷി​ക്കേ​ണ്ട​തി​െൻറ അ​നി​വാ​ര്യ​ത​യെ​ക്കു​റി​ച്ച് കോം​പ്ല​ക്സ് മാ​നേ​ജ​ർ അ​ബ്​​ദു​ൽ ഇ​ലാ​ഹ് അ​ൽ മൗ​ന ഓ​ർ​മി​പ്പി​ച്ചു. അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും ആ​ത്മാ​ർ​ത്ഥ പ​രി​ശ്ര​മ​ങ്ങ​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലി​ൽ ഹ​സ്സ​ൻ പ്ര​ശം​സി​ച്ചു. വി​ദ്യാ​ർ​ത്ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​പ്ര​ക​ട​ന​ങ്ങ​ൾ പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Saudi Founder's Day celebrated at Al Yasmin International School
Next Story