Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി സ്ഥാ​പ​കദി​നം;...

സൗ​ദി സ്ഥാ​പ​കദി​നം; ഒ​ട്ട​ക​​പ്പു​റ​ത്തേ​റി വ​നി​താ​സൈ​നി​ക​യു​ടെ പ​രേ​ഡ്, വൈ​റ​ലാ​യി വീ​ഡി​യോ

text_fields
bookmark_border
parade
cancel
camera_alt

സൗ​ദി സ്ഥാ​പ​ക​ദി​ന​ത്തി​ൽ റി​യാ​ദി​ലെ ദ​റ​ഇ​യ​യി​ൽ ന​ട​ന്ന പ​രേ​ഡി​ൽ ഹ​ജാ​ന സേ​ന​യു​ടെ ഒ​ട്ട​ക​പ്പു​റ​ത്തേ​റി സൈ​നി​ക വേ​ഷ​ത്തി​ൽ യു​വ​തി

റി​യാ​ദ്​: സൗ​ദി സ്ഥാ​പ​ക ദി​ന​ത്തി​ൽ സൈ​നി​ക​വേ​ഷ​ത്തി​ൽ ഒ​ട്ട​ക​പ്പു​റ​ത്ത് ക​യ​റി പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന സൗ​ദി യു​വ​തി കാ​ണി​ക​ളു​ടെ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി. ഒ​ട്ട​ക​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള സു​ര​ക്ഷാ പ​ട്രോ​ളി​ങ്ങി​ന്​ (ഹ​ജാ​ന സേ​ന) തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട, ആ ​ദൗ​ത്യം ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്ത ആ​ദ്യ വ​നി​ത​യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ദ​റ​ഇ​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​നി​ക പ​രേ​ഡി​ൽ തി​ള​ങ്ങി​യ​ത്.

ഒ​ട്ട​ക​പ്പു​റ​ത്തേ​റി അ​തി​നെ മു​ന്നോ​ട്ടു​​ന​യി​ച്ച്​ പ​രേ​ഡി​ൽ പ​​ങ്കെ​ടു​ത്ത യു​വ​തി​യു​ടെ ക​ഴി​വും ധൈ​ര്യ​വും എ​ല്ലാ​വ​രി​ലും മ​തി​പ്പു​ള​വാ​ക്കി. ആ​ളു​ക​ൾ പ്ര​ശം​സ കൊ​ണ്ടു​​മൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ‘എ​ക്സ്’ അ​ക്കൗ​ണ്ടി​ൽ പ​രേ​ഡി​ലെ ഹ​ജാ​ന സേ​ന​യു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച്​ പോ​സ്​​റ്റ്​ ചെ​യ്​​ത വി​ഡി​യോ​യി​ലാ​ണ്​ യു​വ​തി​യു​ടെ ദൃ​ശ്യ​വു​മു​ള്ള​ത്. എ​ന്നാ​ൽ യു​വ​തി​യു​ടെ പേ​ര്​ വി​വ​രം സൈ​നി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ​രേ​ഡ്​ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത സൗ​ദി ക​ലാ​കാ​ര​ൻ ഫ​യാ​സ് അ​ൽ​മാ​ലി​കി, ഒ​ട്ട​ക​പ്പു​റ​ത്തേ​റി പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന ആ​ദ്യ​ത്തെ സൗ​ദി യു​വ​തി​യെ ലോ​കം കൂ​ടു​ത​ൽ അ​റി​യ​​ട്ടെ എ​ന്ന മു​ഖവു​ര​യോ​ടെ​ ‘എ​ക്സ്’ അ​കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ച യു​വ​തി​യു​മാ​യു​ള്ള ഹ്ര​സ്വ അ​ഭി​മു​ഖ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് കാ​ഴ്ച​ക്കാ​രാ​ണ്​ ഈ ​വി​ഡി​യോ​ക്കു​ണ്ടാ​യ​ത്. ഒ​ട്ട​ക​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ട്രോ​ളി​ങ്ങ് സേ​ന​യാ​യ​ ‘ഹ​ജാ​ന’​യി​ൽ അം​ഗ​മാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ൻ അ​ഭി​മാ​നി​ക്കു​ന്ന​താ​യി യു​വ​തി അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പ​രേ​ഡി​ൽ അ​ണി​ചേ​രാ​ൻ ക​ഴി​ഞ്ഞ​ത്​ വ​ലി​യ സ​ന്തോ​ഷം ന​ൽ​കി. പ​രേ​ഡ്​ വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ്​ പ​രേ​ഡി​ൽ ഞാ​ൻ പ​​ങ്കെ​ടു​ത്ത​ത്. അ​ത്​ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​നോ​ഹ​ര​വും മാ​ന്യ​വു​മാ​യ കാ​ര്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഈ ​ദൗ​ത്യം ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്ത ആ​ദ്യ വ​നി​ത എ​ന്ന നി​ല​യി​ൽ -യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ്​ സു​ര​ക്ഷാ​സേ​ന​യു​ടെ ഭാ​ഗ​മാ​യി ‘ഹ​ജാ​ന സേ​ന’ മ​ട​ങ്ങി​യെ​ത്തി​യ​ത്. ഒ​ട്ട​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഭ​ര​ണ​കൂ​ടം മു​ൻ​കൈ​യ്യെ​ടു​ത്ത്​ ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ 2020 ൽ ‘​റോ​യ​ൽ ഒ​ട്ട​ക സേ​ന’ സ്ഥാ​പി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ തീ​രു​മാ​നി​ച്ച​ത്.

രാ​ജാ​വി​​ന്‍റെ​യും കി​രീ​ടാ​വ​കാ​ശി​യു​ടെ​യും അ​തി​ഥി​ക​ൾ​ക്കു​ള്ള ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ൽ, രാ​ജാ​വും കി​രീ​ടാ​വ​കാ​ശി​യും നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ൽ, സൗ​ദി​യു​ടെ പ​ര​മ്പ​രാ​ഗ​ത ഹ​ജാ​ന പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്ക​ൽ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ഒ​ട്ട​ക​യു​ത്സ​വ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്ക​ൽ എ​ന്നി​വ​യാ​ണ്​ ‘ഹ​ജാ​ന സേ​ന’​യു​ടെ പ്ര​ധാ​ന ജോ​ലി​ക​ൾ.

അ​തേ സ​മ​യം ദ​റ​ഇ​യ​യി​ൽ ന​ട​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ പ​രേ​ഡി​ലെ ഹ​ജാ​ന ബാ​ൻ​ഡി​​ന്‍റെ സാ​ന്നി​ധ്യം പൈ​തൃ​ക​ത്തി​​ന്‍റെ പു​ന​രു​ജ്ജീ​വ​ന​വും 2024 ഒ​ട്ട​ക​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​വു​മാ​ണെ​ന്ന്​ പൊ​തു സു​ര​ക്ഷ മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി പ​റ​ഞ്ഞു. അ​തി​ർ​ത്തി സു​ര​ക്ഷ പ​രി​പാ​ലി​ക്കു​ക​യും സു​ര​ക്ഷി​ത​മാ​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് സൗ​ദി രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന സ​മ​യ​ത്ത്​ ഹ​ജാ​ന​യു​ടെ പ​ങ്ക്​ മ​ഹ​ത്ത​ര​മാ​ണ്.

നി​ല​വി​ൽ ദ​റ​ഇ​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ര​ക്ഷ​ക്കാ​യി മ​റ്റ് സു​ര​ക്ഷാ സേ​ന​ക​ൾ​ക്കൊ​പ്പം ഹ​ജാ​ന സേ​ന​യും ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്തെ ഹ​ജാ​ന സേ​ന​യു​ടെ ച​രി​ത്ര​ത്തി​ന്​ 90 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ണ്ട്. സൗ​ദി സ്ഥാ​പ​ക​നാ​യ അ​ബ്​​ദു​ൽ അ​സീ​സ് രാ​ജാ​വി​ന്‍റെ കാ​ല​ത്താ​ണ് ഇ​ത് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​വും സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​െൻറ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്​​റ്റേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും പൊ​തു​സു​ര​ക്ഷ മേ​ധാ​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoParadeSaudi Foundation DaySaudi Arabia News
News Summary - Saudi Foundation Day- Parade of women soldiers on camel- video goes viral
Next Story