Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2026 5:26 PM IST Updated On
date_range 19 Feb 2026 5:26 PM ISTസൗദി സ്ഥാപകദിനം: അടുത്ത ഞായറാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനം പ്രമാണിച്ച് ഫെബ്രുവരി 22 (ഞായറാഴ്ച) രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്. രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഗവൺമെൻറ് ഓഫിസുകൾ, സ്വകാര്യ കമ്പനികൾ, നോൺ-പ്രോഫിറ്റ് സെക്ടർ.
1727-ൽ ഇമാം മുഹമ്മദ് ബിൻ സഊദ് ആദ്യ സൗദി ഭരണകൂടം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് എല്ലാ വർഷവും ഫെബ്രുവരി 22 സ്ഥാപകദിനമായി ആഘോഷിക്കുന്നത്. വാരാന്ത്യ അവധി ദിവസങ്ങളോട് ചേർന്ന് വരുന്നതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുന്ന വലിയൊരു അവധി ദിനമായി ഇത് മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

