Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം: ജി​ദ്ദ​യി​ൽ ഇ​ന്നു മു​ത​ൽ വി​വി​ധ പ​രി​പാ​ടി​

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം: ജി​ദ്ദ​യി​ൽ ഇ​ന്നു മു​ത​ൽ വി​വി​ധ പ​രി​പാ​ടി​
cancel

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ ന​ഗ​ര​ത്തി​ൽ ചൊ​വ്വാ​ഴ്ച മു​ത​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. 'ഞ​ങ്ങ​ളു​ടെ പ്ര​താ​പ ദി​നം'​എ​ന്ന ആ​പ്ത​വാ​ക്യ​വു​മാ​യി ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ജി​ദ്ദ മു​നി​സി​പ്പാ​ലി​റ്റി അം​ഗീ​കാ​രം ന​ൽ​കി.

പ്ര​ധാ​ന റോ​ഡു​ക​ൾ, ച​ത്വ​ര​ങ്ങ​ൾ, കെ​ട്ടി​ട​ങ്ങ​ൾ, ഗേ​റ്റു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ സൗ​ദി പ​താ​ക​ക​ൾ, അ​ല​ങ്കാ​ര​വി​ള​ക്കു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ക​ല​ക​ളു​ടെ പ്ര​ദ​ർ​ശ​നം, വ​ലി​യ സ്‌​ക്രീ​നു​ക​ളി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​ൽ, പ​ര​സ്യ​ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ സ്ഥാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ജി​ദ്ദ​യി​ൽ ഒ​രു​ക്കി​യ​താ​യി ക​മ്യൂ​ണി​റ്റി സ​ർ​വി​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മാ​ജി​ദ് അ​ൽ സ​ല​മി വി​ശ​ദീ​ക​രി​ച്ചു.

അ​ബ്രാ​ഖ് അ​ൽ റ​ഗാ​മ​യി​ലെ കി​ങ് അ​ബ്ദു​ൽ അ​സീ​സ് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ സൗ​ദി പ​ര​മ്പ​രാ​ഗ​ത ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം​വ​ഹി​ക്കും.

പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. അ​ൽ​സ​രി​യ സ്‌​ക്വ​യ​റി​ൽ പ്ലാ​സ്റ്റി​ക് ക​ല​യു​ടെ ചു​വ​ർ​ചി​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ൽ സ​ലാ​മി പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ കെ​ട്ടി​ടം, ജി​ദ്ദ​യു​ടെ ക​വാ​ട​ങ്ങ​ൾ, കി​ങ് അ​ബ്ദു​ൽ അ​സീ​സ് സാം​സ്കാ​രി​ക കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ലി​യ സ്‌​ക്രീ​നു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഗ്ലോ​ബ്, വി​ള​ക്കു​കാ​ലു​ക​ൾ, ക​ട​ൽ​കാ​ക്ക എ​ന്നീ സ്തൂ​പ​ങ്ങ​ളി​ൽ അ​ട​ക്കം പ്ര​ധാ​ന റോ​ഡു​ക​ളി​ലും തെ​രു​വു​ക​ളി​ലും പ്ര​കാ​ശ​വി​ള​ക്കു​ക​ൾ, സ്ഥാ​പ​ക​ദി​ന അ​ഭി​ന​ന്ദ​ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു​ള്ള പ​ര​സ്യ​ബോ​ർ​ഡു​ക​ൾ എ​ന്നി​വ സ്ഥാ​പി​ച്ച​താ​യും മാ​ജി​ദ് അ​ൽ​സ​ല​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Saudi Foundation Day Celebration Various Events in Jeddah from Today
Next Story