Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി...

സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം: ക്രൂ​സ്​ ക​പ്പ​ലി​ൽ സൗ​ദി​യി​ലെ​ത്തി​യ​ത്​​​ 8824 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ

text_fields
bookmark_border
സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷം: ക്രൂ​സ്​ ക​പ്പ​ലി​ൽ സൗ​ദി​യി​ലെ​ത്തി​യ​ത്​​​ 8824 വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ
cancel
camera_alt

ക്രൂ​സ്​ ക​പ്പ​ലു​ക​ളി​ൽ സൗ​ദി​യി​ലെ​ത്തി​യ

വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ

ജി​ദ്ദ: സൗ​ദി സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ൽ ക്രൂ​സ്​ ക​പ്പ​ലി​ൽ സൗ​ദി തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​ത്​​​ 8824 വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ. പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​​ന്റെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ‘സൗ​ദി ക്രൂ​സ്’ ക​മ്പ​നി​യാ​ണ്​ ഇ​ത്ര​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ച്ച​ത്.

വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര ക​ട​ൽ​കേ​ന്ദ്ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള യാ​ത്ര​ക്കി​ട​യി​ലാ​ണ്​ ഇ​വ​ർ സൗ​ദി തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ​ത്. ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ തു​റ​മു​ഖം, ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി​യ​ത്.


‘എം.​എ​സ്‌.​സി സ്‌​പ്ലെ​ൻ​ഡി​ഡ’ എ​ന്ന ക്രൂ​സ് ക​പ്പ​ലി​ൽ 3100 യാ​ത്ര​ക്കാ​രും ‘ദി ​വേ​ൾ​ഡ്​’ ല​ക്ഷ്വ​റി ക​പ്പ​ലി​ൽ 84 ​യാ​ത്ര​ക്കാ​രും ജി​ദ്ദ ഇ​സ്​​ലാ​മി​ക്​ തു​റ​മു​ഖ​ത്ത്​ ഇ​റ​ങ്ങി. ‘എം.​എ​സ്‌.​സി വേ​ൾ​ഡ് യൂ​റോ​പ്പ്’ എ​ന്ന ക​പ്പ​ലി​ൽ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖ​ത്ത് 5640 യാ​ത്ര​ക്കാ​ർ​ എ​ത്തി.

ഇം​ഗ്ല​ണ്ട്, സ്പെ​യി​ൻ, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, റ​ഷ്യ തു​ട​ങ്ങി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണി​വ​ർ. വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ന്​ നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൗ​ദി ക്രൂ​സ്​ ക​മ്പ​നി ഒ​രു​ക്കി​യി​രു​ന്നു.

പൈ​തൃ​ക പ​രി​പാ​ടി​ക​ളും നാ​ടോ​ടി​നൃ​ത്ത​ങ്ങ​ളും ഇ​വ​ർ​ക്കാ​യി അ​വ​ത​രി​പ്പി​ച്ചു. യു​നെ​സ്​​കോ​യു​ടെ പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ ച​രി​ത്ര​പ്ര​ധാ​ന, പൈ​തൃ​ക സ്ഥ​ല​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത ച​ന്ത​ക​ളും ചു​റ്റി​ക്കാ​ണാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​ര​വും​ ഒ​രു​ക്കി. ഈ ​സീ​സ​ണി​ൽ നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ക്രൂ​സ് ക​പ്പ​ലു​ക​ളെ സ്വീ​ക​രി​ക്കാ​ൻ സൗ​ദി ​ക്രൂ​സ്​ ക​മ്പ​നി നേ​ര​ത്തേ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Saudi Foundation Day celebration-8824 guests arrived in Saudi by cruise ship
Next Story