Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിദേശകാര്യ...

സൗദി വിദേശകാര്യ മന്ത്രി നാളെ തെഹ്‌റാൻ സന്ദർശിക്കും

text_fields
bookmark_border
സൗദി വിദേശകാര്യ മന്ത്രി നാളെ തെഹ്‌റാൻ സന്ദർശിക്കും
cancel
camera_alt

അ​മീ​ർ ഫൈ​സ​ൽ ബി​ൻ

ഫ​ർ​ഹാ​ൻ

റി​യാ​ദ്: സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ശ​നി​യാ​ഴ്ച തെ​ഹ്‌​റാ​ൻ സ​ന്ദ​ർ​ശി​ക്കും. ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സൗ​ദി​യും ഇ​റാ​നും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ചൈ​ന​യു​ടെ മ​ധ്യ​സ്ഥ​ത​യി​ൽ ഒ​പ്പു​വെ​ച്ച ത്രി​ക​ക്ഷി ക​രാ​റി​ന് പി​ന്നാ​ലെ ഏ​പ്രി​ൽ ഏ​ഴി​ന് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ബെ​യ്‌​ജി​ങ്ങി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സാ​ങ്കേ​തി​ക സം​ഘം എം​ബ​സി​യും കോ​ൺ​സു​ലേ​റ്റു​ക​ളും തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തെ​ഹ്റാ​നി​ലും മ​ശ്ഹ​ദി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും അ​വ ഇ​നി​യും തു​റ​ന്നി​ട്ടി​ല്ല.എ​ന്നാ​ൽ, ഇ​റാ​ൻ ഈ​മാ​സം ഏ​ഴി​ന് റി​യാ​ദി​ലെ എം​ബ​സി​യും പി​റ്റേ​ദി​വ​സം ജി​ദ്ദ​യി​ലെ കോ​ൺ​സു​ലേ​റ്റു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

സൗ​ദി, ഇ​റാ​ൻ ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട​ത് അ​റ​ബ് മേ​ഖ​ല​യി​ലെ സ​മ​വാ​ക്യ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും യ​മ​ൻ, സി​റി​യ, ല​ബ​നാ​ൻ പ്ര​തി​സ​ന്ധി​ക​ൾ നീ​ങ്ങി​ത്തു​ട​ങ്ങു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ തെ​ഹ്‌​റാ​ൻ സ​ന്ദ​ർ​ശ​നം. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യ​നു​മാ​യി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ച​ർ​ച്ച ന​ട​ത്തും.സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം റൈ​സി​യും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TehranSaudi Foreign MinisterAmir Faisal bin Farhan
News Summary - Saudi Foreign Minister will visit Tehran tomorrow
Next Story