Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിദേശകാര്യ...

സൗദി വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
saudi foreign minister and PM Modi
cancel
camera_alt

ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചപ്പോൾ

ജിദ്ദ: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തി​. ത്രിദിന സന്ദർശനാർഥം ന്യൂഡൽഹിയിൽ എത്തിയപ്പോഴാണ്​ സൗദി വിദേശകാര്യ മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്​ച നടത്തിയത്​. ഇന്ത്യാരാജ്യത്തിനും ഗവൺമെൻറിനും ജനങ്ങൾക്കും സൽമാൻ രാജാവി​െൻറയും കിരിടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറയും അഭിവാദ്യവും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, അന്താരാഷ്​ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കാനാവശ്യമായ വിഷയങ്ങൾ, ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും കൈവരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട മാർഗങ്ങൾ എന്നിവ കൂടിക്കാഴ്​ചയിൽ ഇരുവരും ചർച്ച ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിന്​ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി പ്രശംസിച്ചു. കിരീടാവകാശി പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ' 'ഗ്രീൻ മിഡിൽ ഈസ്​റ്റ്​​' സംരംഭങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചു. വിഷൻ 2030​െൻറ വെളിച്ചത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുന്നതിനുള്ള വഴികളും പൊതുതാൽപ്പര്യമുള്ള നിരവധി മേഖലകളിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഉൗർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

കൂടിക്കാഴ്​ചയിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വി, വിദേശകാര്യ മന്ത്രി ഓഫീസ് ഡയറക്ടർ ജനറൽ അബ്​ദുറഹ്​മാൻ അൽദാവുദ് എന്നിവർ പ​െങ്കടുത്തു. ഒബ്സർവേഷൻ റിസർച്ച് ഫൗണ്ടേഷനിലെ ഒരു കൂട്ടം ഗവേഷകരും ചിന്തകരുമായുള്ള ചർച്ചാ സെഷനിലും സൗദി വിദേശകാര്യ മ​ന്ത്രി പങ്കെടുത്തു. കീരിടാവകാശി പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ' 'ഗ്രീൻ മിഡിൽ ഈസ്​റ്റ്​​' എന്നിവ​െയ കുറിച്ച്​ സെഷനിൽ വിശദീകരിച്ചു. വിഷൻ 2030െൻറ വെളിച്ചത്തിൽ സൗദി അറേബ്യയിലെ ദ്രുതഗതിയിലുള്ള ​പ്രവർത്തന പദ്ധതികളെയും പുനരുൽപ്പാദന ഉൗർജ ഉറവിടങ്ങളുടെ വികസന പദ്ധതികളെയും സാങ്കേതികവിദ്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെയും കുറിച്ച്​ വിദേശകാര്യ മന്ത്രി വിവരിച്ചു. ഞായറാഴ്​ച ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​. ജയശങ്കറുമായും കൂടിക്കാഴ്​ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Saudi Foreign Minister meets Indian Prime Minister
Next Story