യു.എൻ സെക്രട്ടറി ജനറൽ, ഇന്ത്യൻ വിദേശകാര്യ മന്ത്രി എന്നിവരുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും.
റിയാദ്: ഐക്യരാഷ്ട്രസഭയുടെ 80-ാമത് ജനറൽ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോർക്കിൽ വെച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ചർച്ച നടത്തി. സൗദിയും യു.എന്നും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകൾ അവർ അവലോകനം ചെയ്തു. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ബഹുമുഖ നടപടികൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മാനുഷിക പ്രതിസന്ധികളുടെയും പ്രാദേശിക സംഘർഷങ്ങളുടെയും വെളിച്ചത്തിൽ അന്താരാഷ്ട്ര സഹകരണത്തിനുള്ള സംവിധാനങ്ങളെക്കുറിച്ചും മാനുഷിക പ്രശ്‌നങ്ങളെ പിന്തുണയ്ക്കുന്ന ഒരു സമഗ്ര വേദിയായി മാറുന്നതിന് യു.എന്നിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും മേഖലാ, അന്തർദേശീയ വിഷയങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പരസ്പരം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

