Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി സൗദി വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഈജിപ്ത്, ഖത്തർ, മൗറിട്ടേനിയൻ മന്ത്രിമാരുമായി ചർച്ച നടത്തി
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി സൗദി വിദേശകാര്യ മന്ത്രി
cancel

റിയാദ്: പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളും പൊതുവായ താൽപ്പര്യമുള്ള വിവിധ നയതന്ത്ര വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, ഈജിപ്ത്, മൗറിട്ടേനിയ, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ മുഖേന ചർച്ചകൾ നടത്തി.

ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്​ദുൽ ആതിയുമായി സൗദി വിദേശകാര്യ മന്ത്രി നടത്തിയ ചർച്ചയിൽ മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ പ്രധാന വിഷയമായി. സഹോദര രാജ്യമായ ബഹ്റൈനെ ലക്ഷ്യമിട്ട് അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും സമുദ്ര മേഖലയിലെ അന്താരാഷ്​ട്ര കപ്പൽ ഗതാഗതത്തിന് നേരെയുള്ള ഭീഷണികളെയും ഇരു നേതാക്കളും ശക്തമായി അപലപിച്ചു.

മേഖലയുടെ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനായി സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതുണ്ടെന്നും, ചർച്ചകളുടെ പാതയിലേക്ക് എത്രയും വേഗം തിരിച്ചെത്താൻ സംയുക്ത ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുപക്ഷവും അടിവരയിട്ടു പറഞ്ഞു.

തുടർന്ന് മൗറിട്ടേനിയൻ വിദേശകാര്യ, സഹകരണകാര്യ മന്ത്രി മുഹമ്മദ് സലേം ഔൽദ് മർസൂകുമായും അമീർ ഫൈസൽ ബിൻ ഫർഹാൻ ഫോണിൽ ആശയവിനിമയം നടത്തി. ഇരുരാജ്യങ്ങൾക്കും പൊതുവായ താൽപ്പര്യമുള്ള ഏറ്റവും പുതിയ പ്രാദേശിക വിഷയങ്ങളും ഉഭയകക്ഷി കാര്യങ്ങളും ഇരുവരും വിലയിരുത്തി.

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ ബിൻ ജാസിം ആൽഥാനിയുമായി നടത്തിയ ചർച്ചയിൽ മേഖലയിലെ പുതിയ നയതന്ത്ര നീക്കങ്ങൾ ഇരുമന്ത്രിമാരും സംസാരിച്ചു. ബഹ്റൈന് നേരെ ഉണ്ടായ ഇറാ​െൻറ ആക്രമണങ്ങളെയും സമുദ്ര സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളികളെയും സംയുക്തമായി അപലപിച്ച ഇരു നേതാക്കളും, നിലവിലെ അമേരിക്ക-ഇറാൻ കരാർ കൃത്യമായി പാലിക്കേണ്ടതി​െൻറ ആവശ്യകത ഊന്നിപ്പറഞ്ഞു. നയതന്ത്ര ചർച്ചകൾ വിജയകരമാക്കുന്നതിനും പശ്ചിമേഷ്യയിൽ സമഗ്രമായ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന പരിഹാരങ്ങളിലേക്ക് എത്തുന്നതിനും കൂടുതൽ അന്താരാഷ്​ട്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Foreign Minister assesses regional security situation
Next Story