Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി വിദേശകാര്യ...

സൗദി വിദേശകാര്യ മന്ത്രിയും യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സൗദി വിദേശകാര്യ മന്ത്രിയും യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കനും കൂടിക്കാഴ്​ച നടത്തി
cancel

റിയാദ്​: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും അമേരിക്കയും തമ്മിലുള്ള സംയുക്ത യോഗത്തി​െൻറ ഭാഗമായാണ്​ കൂടിക്കാഴ്​ച​.

ജി.സി.സി കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ്​ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്​ചയിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും വിവിധ മേഖലകളിലെ സംയുക്ത സഹകരണവും അവലോകനം ചെയ്തു. ഗസ്സയിലെയും റഫ നഗരത്തിലെയും സ്ഥിതിഗതികളെയും സംഭവവികാസങ്ങളെക്കുറിച്ചും അടിയന്തര വെടിനിർത്തലിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അടിയന്തര മാനുഷിക സഹായം ഉറപ്പാക്കുന്നതിന്​ എല്ലാ ശ്രമങ്ങളും നടത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച നടത്തി.

അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ, വിദേശകാര്യ മന്ത്രാലയത്തി​െൻറ ഉപദേഷ്ടാവ് ഡോ. മനാൽ റദ്‌വാൻ, വിദേശകാര്യ മന്ത്രിയുടെ ഉന്നത ഉപദേഷ്​ടാവ്​ മുഹമ്മദ് അൽയഹ്‌യ എന്നിവർ കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsSaudi Arabia
News Summary - Saudi Foreign Minister and US Secretary of State held a meeting
Next Story