Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right7.10 ലക്ഷം ടൺ ഗോതമ്പ്...

7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി ഭക്ഷ്യസുരക്ഷ അതോറിറ്റി ടെൻഡർ ക്ഷണിച്ചു

text_fields
bookmark_border
7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാൻ സൗദി ഭക്ഷ്യസുരക്ഷ അതോറിറ്റി ടെൻഡർ ക്ഷണിച്ചു
cancel

റിയാദ്​: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി ജനറൽ അതോറിറ്റി ഫോർ ഫുഡ് സെക്യൂരിറ്റി (ജി.എഫ്​.എസ്​.എ) ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ ഇന്ന് പുറപ്പെടുവിച്ചു. 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

ഈ വർഷം ജൂൺ മുതൽ ആഗസ്​റ്റ്​ വരെയുള്ള മാസങ്ങളിലായി വിതരണം ചെയ്യേണ്ട ഈ ഗോതമ്പ് 12 കപ്പലുകളിലായാണ് രാജ്യത്തെത്തുക. ഇതിൽ അഞ്ച് കപ്പലുകൾ ജിദ്ദ ഇസ്​ലാമിക് പോർട്ടിലും, അഞ്ച് കപ്പലുകൾ യാംബു കൊമേഴ്സ്യൽ പോർട്ടിലും, ബാക്കി രണ്ട് കപ്പലുകൾ ജിസാൻ പോർട്ടിലുമാണ് ചരക്ക് ഇറക്കുന്നത്.

രാജ്യത്തെ ഗോതമ്പ് കരുതൽ ശേഖരം ശക്തമാക്കുന്നതിനും ആഭ്യന്തര മില്ലിങ്​ കമ്പനികളുടെ ആവശ്യങ്ങൾ കൃത്യസമയത്ത് നിറവേറ്റുന്നതിനുമാണ് ഈ വലിയ തോതിലുള്ള ഇറക്കുമതിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. കൃത്യമായ പ്ലാനിങ്ങിലൂടെ രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TenderwheatSaudi ArabiaFood Safety Authority
News Summary - Saudi Food Safety Authority invites tenders to import 7.10 lakh tonnes of wheat
Next Story