ജിദ്ദ - കരിപ്പൂര്‍ സെക്ടറില്‍ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ പരിഗണനയില്‍- എയര്‍ ഇന്ത്യ മാനേജര്‍
text_fieldsജിദ്ദ: കോഴിക്കോട് എയര്‍പോര്‍ട്ടിലെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ചു ഭാരം കുറഞ്ഞ ബോയിങ് 787 വിഭാഗത്തിലെ ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എയര്‍ ഇന്ത്യ മാനേജര്‍ നൂര്‍ മുഹമ്മദ് അറിയിച്ചതായി ഒ.ഐ.സി.സി റീജ്യനല്‍കമ്മിറ്റി അറിയിച്ചു. ഡ്രീം ലൈനര്‍ വിമാനസര്‍വീസ് സാധ്യമാവുകയാണെങ്കില്‍ എത്രയും വേഗം അത് നടപ്പിലാക്കണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.
ഇന്നത്തെ സാഹചര്യത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കഴിയില്ല എന്ന വ്യാമയാന വിഭാഗത്തിന്‍െറ വാദങ്ങള്‍ മുഖവിലക്കെടുത്താല്‍ 250 ഓളം യാത്രക്കാരെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഡ്രീം ലൈനര്‍ വിമാനങ്ങള്‍ ഉപയോഗിക്കാമെന്നും അതിന് അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എയര്‍ ഇന്ത്യ മാനേജര്‍ നൂര്‍ മുഹമ്മദ് പറഞ്ഞു. ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉറപ്പ് വരുത്താന്‍ കഴിയുന്നതാണ് ജിദ്ദ - കോഴിക്കോട് സെക്ടറെന്നും അത് പുന$രാരംഭിക്കാന്‍ എല്ലാവിധ ശ്രമങ്ങളും ഉണ്ടാവുമെന്നും അദ്ദേഹം ഒ.ഐ.സി.സിക്ക് ഉറപ്പ് നല്‍കി.
എയര്‍ ഇന്ത്യ സൂപ്പര്‍വൈസര്‍ സല്‍മാന്‍ സല്ലവല, ഒ.ഐ.സി.സി ഭാരവാഹികളായ പ്രസിഡന്‍റ് കെ.ടി.എ മുനീര്‍, ഗ്ളോബല്‍ മെമ്പര്‍ പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ഗ്ളോബല്‍ സിക്രട്ടറി റഷീദ് കൊളത്തറ, ജനറല്‍ സെക്രട്ടറി സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ചെമ്പന്‍ അബ്ബാസ്, മുജീബ് മൂത്തേടം, സെക്രട്ടറി ഹാഷിം കോഴിക്കോട് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
