കാല്‍നൂറ്റാണ്ടിന് ശേഷം സൗദിയിൽ നിന്ന്​ ഇറാഖിലേക്ക് വീണ്ടും വിമാന സര്‍വീസ്

10:59 AM
13/10/2017
റിയാദ്: സൗദിക്കും ഇറാഖിനുമിടക്ക് കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലം മുടങ്ങിയ വിമാന സര്‍വീസ് ബുധാനാഴ്ച പുനരാരംഭിക്കും. യുദ്ധത്തി​​െൻറ പ്രതികൂല സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കുന്നതോടെ സൗദിയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ഇറാഖിലെ ഒന്നിലധികം നഗരങ്ങളിലേക്ക് നേരിട്ട് പറക്കാനാവും. നാസ് എയറാണ് സര്‍വീസ് ആദ്യമായി ആരംഭിക്കുന്നത്. ഇതര വിമാനക്കമ്പനികളും സമീപഭാവിയില്‍ ഇറാഖിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
COMMENTS