സൗദിയിലെ ആദ്യ പെട്രോളിയം എൻജിനീയർ ഡോ. ബക്കർ അബ്ദുല്ല ബിൻ ബക്കർ അന്തരിച്ചു
text_fieldsഡോ. ബക്കർ അബ്ദുല്ല ബിൻ ബക്കർ
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ സൗദി പെട്രോളിയം എൻജിനീയറും കിങ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസിെൻറ പ്രഥമ പ്രസിഡൻറുമായിരുന്ന ഡോ. ബക്കർ അബ്ദുല്ല ബിൻ ബക്കർ അന്തരിച്ചു. പ്രമുഖ നയതന്ത്രജ്ഞനായ അദ്ദേഹം ടുണീഷ്യ, സിറിയ രാജ്യങ്ങളിൽ സൗദി അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിെൻറ നിര്യാണത്തിൽ കിങ് ഫഹദ് യൂനിവേഴ്സിറ്റി ജീവനക്കാരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.
ഹിജ്റ 1362-ൽ ത്വാഇഫിൽ ജനിച്ച ഡോ. ബക്കർ, സൗദി അറേബ്യൻ എയർലൈൻസിെൻറ മുൻ ഡയറക്ടർ ജനറൽ ഡോ. ഖാലിദ് ബിൻ അബ്ദുല്ല ബിൻ ബക്കറിെൻറ സഹോദരനാണ്. 1963-ൽ യു.എസ്.എയിലെ ടെക്സസ് സർവകലാശാലയിൽനിന്ന് പെട്രോളിയം എൻജിനീയറിങ് ബിരുദവും, 1967-ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് എം.ബി.എയും നേടി. സ്റ്റാൻഫോർഡ്, സതേൺ കാലിഫോർണിയ സർവകലാശാലകളിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സ്, മാനേജ്മെൻറ് എന്നിവയിൽ ഉന്നത പരിശീലനം നേടിയ അദ്ദേഹം നിരവധി അന്താരാഷ്ട്ര ശാസ്ത്ര-ആക്കാദമിക് സമിതികളിൽ അംഗമായിരുന്നു.
സൗദി അരാംകോയിൽ സേവനമനുഷ്ഠിച്ച ആദ്യ സൗദി പെട്രോളിയം എൻജിനീയറായ ഡോ. ബക്കർ, 1975 മുതൽ 1995 വരെയുള്ള 20 വർഷം കിങ് ഫഹദ് യൂനിവേഴ്സിറ്റിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ സൗദി സിവിൽ സർവീസ് കൗൺസിൽ, കിങ് സഊദ്, കിങ് ഫൈസൽ, കിങ് അബ്ദുൽഅസീസ്, വെർജീനിയ ടെക് ബോർഡ്, യുനൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിങ് ആൻഡ് റിസർച്ച് (യൂനിറ്റാർ) ബോർഡ് എന്നിവയിൽ അംഗമായും അദ്ദേഹം വിലയേറിയ സംഭാവനകൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

