Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിലെ തബൂക്കിൽ ടാങ്കർ ലോറി മറിഞ്ഞ് വൻ അഗ്നിബാധ; ഏഷ്യൻ വംശജൻ മരിച്ചു
text_fieldsbookmark_border
തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിൽ ഇന്ധനലോറി മറിഞ്ഞ് വൻ അഗ്നിബാധ. അപകടത്തിൽ ടാങ്കർ െഡ്രെവറായ ഏഷ്യൻ വംശജൻ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന 18 ഒാളം വാഹനങ്ങൾ കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഫൈസലിയ ഡിസ്ട്രിക്ടിൽ അപകടം.
റോഡിൽ 350 മീറ്റർ നീളത്തിൽ അഗ്നി പടർന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. അഗ്നിശമനസേനയുടെ ഉൗർജിതമായ ഇടപെടലിൽ ദുരന്തത്തിെൻറ വ്യാപ്തി കുറക്കാനായി. വെള്ളവും രാസമിശ്രിതവും ചേർത്ത് റോഡ് വൃത്തിയാക്കി. പരിസരത്തുള്ളവരെ യഥാസമയം അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകുയും ചെയ്തിരുന്നു. തബൂക്കിൽ ടാങ്കർ ലോറി മറിഞ്ഞ് വ്യാഴാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയുടെ ദൃശ്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
