സൗദി ചലച്ചിത്ര മേള: ‘സീറോ ഡിസ്റ്റൻസ് ’മികച്ച ചിത്രം
text_fieldsദമ്മാം: അഞ്ചാമത് സൗദി ചലച്ചിത്ര മേളയിലെ ഫീച്ചർ ഫിലിം വിഭാഗത്തിൽ അബ്ദുൽ അസീസ് അൽ ഷലവി രചനയും സംവിധാനവും നിർ വഹിച്ച ‘സീറോ ഡിസ്റ്റൻസ്’ മികച്ച ചിത്രം. 40,000 റിയാലും ഗോൾഡൻ പാം പുരസ്കാരവുമാണ് സമ്മാനത്തുക. കുട്ടികളുടെ ചിത ്രങ്ങളുടെ വിഭാഗത്തിൽ അലി അൽ ഹുൈസൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘സ്പോയിലേഴ്സ്’ ഒന്നാമതെത്തി. തിരക്കഥ വിഭാഗത്തിൽ നാസൽ അമ്മാഹിെൻറ ‘ഞാൻ മരിക്കുകയാണ്’ ഒന്നാമതെത്തി. മേളയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ‘താരങ്ങളോടെപ്പം ഒരു സായാഹ്നം’ പരിപാടിയിൽ േബാളിവുഡ് താരം സൽമാൻ ഖാനും, ഹോളിവുഡ് നടൻ കുബ ഗുഡിൻ ജൂനിയറും പെങ്കടുത്തു.
സൗദി ചലച്ചിത്ര മേളയിൽ പുതിയ യുഗം പിറക്കുകയാണന്ന് സമാപനച്ചടങ്ങിൽ മേളയുടെ ശിൽപിയും കവിയുമായ അഹമ്മദ് അൽ മുല്ല പറഞ്ഞു. ഇൗ മേള ലോകത്തോട് സൗദിക്ക് പറയാനുള്ള ചിലെതല്ലാം പറഞ്ഞു. സ്നേഹവും സംസ്കാരവും പങ്കുവെക്കപെട്ട ദിനങ്ങളാണ് കടന്നുപോയത്. അന്തരിച്ച ചലച്ചിത്ര പ്രതിഭ ലുത്ഫിക്ക് മരണാനന്തര ബഹുമതി നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
