സൗദി ചലച്ചിത്ര മേള: സൽമാൻ ഖാൻ ഇന്നെത്തും
text_fieldsദമ്മാം: അഞ്ചാമത് സൗദി ചലച്ചിത്രമേളയിൽ പെങ്കടുക്കാൻ ബോളിവുഡ് താരം സൽമാൻ ഖാൻ ഞായറാഴ്ച ‘ഇത്റ’യിലെത്തും. ചലച്ചിത്രോൽസവത്തിെൻറ ഭാഗമായി നടക്കുന്ന ‘താരവുമൊത്ത് ഒരു സായന്തനം’ എന്ന പരിപാടിയിലേക്കാണ് അദ്ദേഹം എത ്തുന്നത്. ഒരു മണിക്കൂറോളം സൽമാൻ ഖാൻ സദസ്സുമായി സംവദിക്കും. സദസ്സിലുള്ളവർക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ട്. തിങ്കളാഴ്ച ഇതേ പരിപാടിയിൽ ഹോളിവുഡ് താരം കൂബ ഗൂഡിംഗ് ജൂനിയർ പെങ്കടുക്കും. 1986 മുതൽ അഭിനയ രംഗത്തുള്ള കൂബ ഗുഡിൻ ജൂനിയർ ലോക സിനിമാ വേദിയിൽ ഏറെ ആരാധകരുള്ള താരമാണ്. ഇത്റയിലെ പ്രത്യേകം തയാറാക്കിയ തിയറ്ററിൽ കൃത്യം എട്ട് മണിക്ക് ചടങ്ങുകൾ ആരംഭിക്കും.
സൽമാൻ ഖാെൻറ വരവറിയിച്ച് പുറത്തുവിട്ട വീഡിയോ നിമിഷങ്ങൾക്കം ലക്ഷക്കണക്കിന് ആളുകൾ ഷെയർ ചെയ്തു. ഒാൺലൈൻ ടിക്കറ്റുകൾ മുഴുവൻ ഒരു മണിക്കൂറിനകം വിറ്റുേപായി. മലയാളികളുൾപെടെ പ്രവാസികൾ ടിക്കറ്റ്കിട്ടാൻ നെേട്ടാട്ടത്തിലാണ്. വി.െഎ.പികൾക്ക് പോലും ടിക്കറ്റ് കണ്ടെത്താനാവതെ തങ്ങൾ കുഴങ്ങുകയാണന്ന് ഫിലിംഫെസ്റ്റ് ഡയറക്ടർ അഹമ്മദ് അൽമുല്ല ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 21ന് ആരംഭിച്ച ചലച്ചിേത്രാൽസവം 26 ന് സമാപിക്കും. ദിവസവും വൈകുന്നേരം നാല് മുതൽ 10.30 വരെയാണ് ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. മൂന്ന് തിയറ്ററുകളിലായി നടക്കുന്ന മേളക്ക് വലിയ പ്രേക്ഷകസമൂഹമാണ് എത്തുന്നത്. മേളയുടെ ഭാഗമായി നടക്കുന്ന ശിൽപശാലകളിൽ ലോക ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പ്രതിഭകൾ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
