Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിശപ്പി​െൻറ ആഴം...

വിശപ്പി​െൻറ ആഴം മാറ്റിയ സൗദി കുടുംബം

text_fields
bookmark_border
വിശപ്പി​െൻറ ആഴം മാറ്റിയ സൗദി കുടുംബം
cancel

ഏതൊരു പ്രവാസിയെയും പോലെ ഒരായിരം സ്വപ്നങ്ങളുമായി ഞാനും 1988 ആഗസ്​റ്റ്​ 10ന്​ സൗദിയിൽ കാലുകുത്തി. 33 വർഷത്തെ പ്രവാസത്തിനിടയിൽ പിന്നിട്ട വഴികളിൽ മറന്നു പോവാതെ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപാട് മുഖങ്ങളുണ്ട്. ഗൾഫ് ജീവിതത്തിലെ ആദ്യാനുഭവം മാത്രം ഇവിടെ കുറിക്കട്ടെ.

സൗദിയിലെ പ്രശസ്തമായ കാറ്ററിങ്​ കമ്പനിയിലേക്ക് അതി​െൻറ തകർച്ചയുടെ അവസാന കാലത്താണ് ഞങ്ങൾ 45 പേർ എത്തുന്നത്. സൗദിയിൽ ഒട്ടുമിക്ക സർക്കാർ​ ആശുപത്രികളിലേക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ചുമതല ഈ കമ്പനിക്കായിരുന്നു. ദഹ്റാൻ എയർപോർട്ടിൽ ഇറങ്ങിയ ഞങ്ങളെ അവിടെയുള്ള താമസസ്ഥലത്ത്​ എത്തിച്ചു. രണ്ട്​ ദിവസം കഴിഞ്ഞ്, 40 പേരെ മറ്റ്‌ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനായി ബസിൽ കയറ്റി.


തബൂക്കിലേക്കായിരുന്നു യാത്ര. അതിരാവിലെ പുറപ്പെട്ട ഞങ്ങൾ ഉച്ച ആയപ്പോഴേക്കും ക്ഷീണിതരായി. വാഹനത്തിൽ വലിയ ഒരു കൂളർ നിറയെ കുടിവെള്ളം ഉണ്ടായിരുന്നതു കൊണ്ട് ദാഹത്തിന് ഒരുപരിധി വരെ ശമനമുണ്ടായി. പക്ഷേ വാഹനത്തിലെ എ.സി പ്രവർത്തിക്കാത്തതിനാൽ വിൻഡോ പാതി തുറന്നായിരുന്നു യാത്ര. ഇരുവശത്തും നോക്കെത്താദൂരത്തിൽ മരുഭൂമി.

യാത്രയിലെ കഠിനമായ ചൂടും പൊടിക്കാറ്റും ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കി. കുറെ ചെന്നപ്പോൾ വാഹനം ഇന്ധനം നിറക്കാനുള്ള സ്ഥല​െത്തത്തി. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യം ഉണ്ടായിരുന്നതു​ കൊണ്ടാവാം അവിടെ വാഹനങ്ങളും ആളുകളും ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവർ (ഒരു സാധു സുഡാനി പൗരൻ) ഇന്ധനം നിറക്കാനായി മാത്രമാണ് നിർത്തിയത്.

ഞങ്ങളുടെ വാഹനത്തിന് അടുത്ത് ഒരു സൗദി കുടുംബത്തി​െൻറ വാഹനം നിർത്തിയിരുന്നു. അതിലെ സൗദി കുടുംബനാഥൻ ഇറങ്ങിപ്പോയി. പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നതിനിടയിൽ, ആ അറബി കൈയിൽ എന്തോ സാധനങ്ങളുമായി അദ്ദേഹത്തി​െൻറ വാഹനത്തിൽ കയറി. അൽപം കഴിഞ്ഞ് പുറത്തിറങ്ങി ഞങ്ങളുടെ വാഹനത്തി​െൻറ അരികിൽവന്ന് എന്തോ ചോദിച്ചു. അറബി ഭാഷ അറിയാത്തതി​െൻറ ദയനീയത മനസ്സിലാക്കിയ അദ്ദേഹം, ഞങ്ങളുടെ ഡ്രൈവറോട് ഇറങ്ങി വരാൻ പറഞ്ഞു.

ഇന്ധനം നിറച്ച് കഴിഞ്ഞിരുന്നതിനാൽ ബസ് ഒരിടത്തേക്ക് മാറ്റിയിട്ടശേഷം അദ്ദേഹം ഇറങ്ങിച്ചെന്നു. ആ അറബി അദ്ദേഹത്തോട്‌ എന്തൊക്കെയോ ചോദിച്ചശേഷം ഞങ്ങളോട് ഇറങ്ങിവരാൻ ആംഗ്യഭാഷയിൽ പറഞ്ഞു. ഞങ്ങളെയും കൂട്ടി അവിടുള്ള സൂപ്പർ മാർക്കറ്റിൽ കയറി ആവശ്യമുള്ളത് എടുത്തോളാൻ പറഞ്ഞു.

ഞങ്ങളുടെ പരിചയമില്ലായ്മ കണ്ടാവാം, അവിടെയുള്ള തൊഴിലാളിയോട് വെള്ളവും ജ്യൂസുകളും കേക്ക്, ബ്രഡ് പോലുള്ള സാധനങ്ങൾ ഓരോരുത്തർക്കും വെവ്വേറെ കവറുകളിൽ ആക്കി കൊടുക്കാൻ പറഞ്ഞു. എല്ലാ സാധനങ്ങളും ധാരാളം ഉണ്ടായിരുന്നു. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറഞ്ഞു. അദ്ദേഹത്തോട്‌ താങ്ക്യു എന്ന് മാത്രം പറയാനേ അറിയുമായിരുന്നുള്ളൂ. അദ്ദേഹം എന്തൊക്കെയോ ചിരിച്ചു കൊണ്ട് പറയുകയും ചിലരുടെ പുറത്ത് തലോടുകയും ചെയ്തു. വിശപ്പും ദാഹവും നിറഞ്ഞ ഞങ്ങൾക്ക്​ ഈ കവറുകൾ വല്ലാത്ത അനുഗ്രഹമായി.

ഓരോരുത്തരുടേയും കണ്ണുകൾ ആ നന്മ നിറഞ്ഞ മനുഷ്യ​െൻറ പിന്നാലെയായിരുന്നു.വാഹനത്തിൽ അദ്ദേഹവും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ആയിരുന്നു. അവർ എന്തൊക്കെയോ പറയുകയും ടാറ്റാ പറഞ്ഞ് പോവുകയും ചെയ്തു. ഞങ്ങൾ എല്ലാവരും റബ്ബിനെ സ്തുതിച്ചശേഷം ആകുടുംബത്തിന് നന്മ വരണേ എന്ന് പ്രാർഥിച്ചു.

ഭർത്താവ് പുറത്തുപോയി വന്ന സമയത്തിനുള്ളിൽ ഞങ്ങളുടെ ദയനീയത മുഖഭാവങ്ങളിൽ നിന്ന് മനസ്സിലാക്കി ഭർത്താവിനെക്കൊണ്ട് ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും വാങ്ങിത്തരാൻ പ്രേരിപ്പിച്ച ആ സഹോദരി മാതൃസ്നേഹത്തി​െൻറ, കൂടപ്പിറപ്പി​െൻറ തനി പകർപ്പായി ഇന്നും ഓർമകളിൽ നിൽക്കുന്നു.

ഞങ്ങൾക്ക് വേണ്ടുവോളം സാധനങ്ങൾ വാങ്ങിത്തരുമ്പോൾ ആ മനുഷ്യ​െൻറ മുഖത്തെ പ്രസന്നത ഇന്നും ഓർമയിൽ ഒരുതരി മായാതെ കിടപ്പുണ്ട്​.ഞങ്ങൾക്ക് അന്ന് അനുഭവപ്പെട്ട സന്തോഷം വാക്കുകൾക്കതീതമാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത (പർദയും മുഖാവരണവും ആയിരുന്നു വേഷം) ആ പ്രിയ സഹോദരിയെയും ഇന്നും മനസ്സിൽ തെളിഞ്ഞ് നിൽക്കുന്ന ആ നന്മ നിറഞ്ഞ സഹോദരനെയും സ്നേഹത്തോടെ എന്നും ഓർക്കും, ഒരുപാട് അനുഭവങ്ങൾ ഓർമകളിൽ നിറയുന്നുവെങ്കിലും.


അ​നു​ഭ​വ​മെ​ഴു​തൂ, സ​മ്മാ​നം നേ​ടൂ

സൗ​ദി പ്ര​വാ​സി​ക​ൾ​ ത​ങ്ങ​ളു​ടെ സു​ഹൃ​ത്തു​മാ​യു​ള്ള വൈ​കാ​രി​ക​മാ​യ, ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത, അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കൂ.ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ച, വ​ഴി​ത്തി​രി​വ്​ സൃ​ഷ്​​ടി​ച്ച ആ ​സു​ഹൃ​ത്തി​നെ, അ​ല്ലെ​ങ്കി​ൽ ആ ​സ​ൗ​ഹൃ​ദാ​നു​ഭ​വ​ത്തെ കു​റി​ച്ച്​ എ​ഴു​തി​യ കു​റി​പ്പോ, മൊ​​ബൈ​ലി​ൽ ഷൂ​ട്ട്​ ചെ​യ്​​ത വീ​ഡി​യ​യോ​ 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ന്​ അ​യ​ക്കു​ക.

100 വാ​ക്കി​ൽ ക​വി​യാ​ത്ത​താ​യി​രി​ക്ക​ണം കു​റി​പ്പ്. ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​റി​പ്പു​ക​ൾ നി​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തി​െൻറ​യും ചി​ത്രം സ​ഹി​തം ഗ​ൾ​ഫ്​ മാ​ധ്യ​മം പ​ത്ര​ത്തി​ലും ഫേ​സ്​​ബു​ക്ക്​ പേ​ജി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.വി​ഡി​യോ ​ഗ​ൾ​ഫ്​ മാ​ധ്യ​മം ഫേ​സ്​​ബു​ക്ക്​ പേ​ജി​ൽ പോ​സ്​​റ്റ്​ ചെ​യ്യും. ഏ​റ്റ​വും മി​ക​ച്ച കു​റി​പ്പി​നും​ വി​ഡി​യോ​ക്കും വെ​വ്വേ​റെ സ​മ്മാ​നം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi familyHabibi Habibi
News Summary - Saudi family changes the depth of hunger
Next Story