Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്​മയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളുമായി സൗദി ഫാൽക്കൺസ്​

text_fields
bookmark_border
വിസ്​മയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളുമായി സൗദി ഫാൽക്കൺസ്​
cancel

റിയാദ്​/കെയ്​റോ: ഈജിപ്തിലെ അൽ അലമേൻ നഗരത്തിൽ നടന്നു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര എയർ ആൻഡ് സ്പേസ് ഷോയിൽ സൗദി വ്യോമസേനയുടെ ‘സൗദി ഫാൽക്കൺസ്’ ടീം നടത്തിയ വ്യോമാഭ്യാസ പ്രകടനങ്ങൾ കാണികളുടെ മനംകവർന്നു. ‘ഹോക്ക് ടി-165’ വിമാനങ്ങൾ ഉപയോഗിച്ചാണ് സംഘം ആകാശത്ത് വിസ്മയ തീർത്തത്.

ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരും പ്രതിനിധികളും പങ്കെടുത്ത ഈ പ്രദർശനത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി സൗദി ഫാൽക്കൺസിന്റെ പ്രകടനം മാറി. പൈലറ്റുമാരുടെ മികച്ച ഏകോപനവും അച്ചടക്കവും കൃത്യതയാർന്ന ആകാശത്തുളള രൂപവത്​കരണങ്ങളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

സൗദി വ്യോമസേനയുടെ പൈലറ്റുമാർക്ക് എത്രമാത്രം സങ്കീർണമായ വ്യോമാഭ്യാസങ്ങളും ഉയർന്ന കൃത്യതയോടെ ചെയ്തു തീർക്കാൻ സാധിക്കുമെന്ന് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ പ്രകടനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Falcons with breathtaking air stunts
Next Story