Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി സൈബര്‍ ആക്രമണം...

സൗദി സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യം

text_fields
bookmark_border
സൗദി സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ നേരിട്ട രാജ്യം
cancel
camera_alt???? ???? ???????????????? ??????????????????? ?????? ???? ????????????? ???????????? ????????????? ???????????? ??????
റിയാദ്: മധ്യപൗരസ്ത്യമേഖലയിൽ സൈബര്‍  ആക്രമണത്തിന്​ ഏറ്റവും കൂടുതല്‍ ഇരയായ രാജ്യമാണ് സൗദി അറേബ്യ എന്ന് വിവര സാങ്കേതിക രംഗത്തെ വിദഗ്​ധര്‍ അഭിപ്രായപ്പെട്ടു. സൗദി തലസ്ഥാനത്തെ കിങ് സഊദ് സര്‍വകലാശാലയില്‍ ‘തീവ്രവാദത്തിനെതിരെ സഖ്യം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച അന്താരാഷ്​ട്ര സമ്മേളനത്തിലാണ്​ അഭിപ്രായമുയർന്നത്​. 
2014ല്‍ സൗദി 43 ദശലക്ഷം സൈബര്‍ ആക്രമണമാണ്​ നേരിട്ടത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇത് ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് വിവരസാങ്കേതികവിദ്യ ഉപദേഷ്​ടാവ് ഡോ. അഹമദ് അദ്ദമ്മാസ് പറഞ്ഞു. 
രാജ്യത്ത് ഇൻറര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കുന്നതിലുണ്ടായ വര്‍ധനവ് ഇതിന് കാരണമാണ്. ജനസംഖ്യയില്‍ പകുതിയും സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. സൗദി പൗരന്മാര്‍ ദിനേന ശരാശരി അഞ്ച് മണിക്കൂര്‍ ഇൻറര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 
എഴുപത് ശതമാനം പേരും സ്മാർട്​ ഫോണ്‍ സ്വന്തമായുള്ളവരാണ്. 90 ശതമാനം പേരും വിവരങ്ങള്‍ പരതാനും 80 ശതമാനം പേരും ഉല്‍പന്നങ്ങള്‍ ക​ണ്ടെത്താനും ഇൻറര്‍നെറ്റും സ്മാര്‍ട്ഫോണുമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൈബര്‍ ആക്രമണത്തിനുള്ള സാധ്യത വര്‍ധിക്കുന്നത്.
 സൈബർ ആക്രമണം ചെറുക്കാനുള്ള മാര്‍ഗം വിവിധ മാനങ്ങളുള്ളതാണെന്നും ഡോ. അഹമദ് അദ്ദമ്മാസ് പറഞ്ഞു. 
നിയമം, സാങ്കേതികവിദ്യ, അന്താരാഷ്​ട്ര സഹകരണം, ബോധവത്കരണം, പ്രതിരോധം തുടങ്ങിയവ ഇതി​​െൻറ ഭാഗമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsfaces most numbercyber crimesMalayalam News
News Summary - Saudi faces most number of cyber crimes
Next Story