Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​ മുൻ പ്രവാസിയായ...

റിയാദ്​ മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു

text_fields
bookmark_border
റിയാദ്​ മുൻ പ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ മരിച്ചു
cancel

റിയാദ്: മലപ്പുറം പൊന്നാനി സ്വദേശിയും റിയാദ് പൊന്നാനി വെൽഫയർ അസോസിയേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്ന പി.വി അബ്ദുൽ ഖാദർ ഹാജി നാട്ടിൽ മരണപ്പെട്ടു. വളരെ കാലം മിറ്റ്സുബിഷി ഇലക്ട്രിക് എലിവേറ്റർ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ മാനേജറായി സേവനം അനുഷ്ട്ടിച്ചിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അദ്ദേഹം ഒരുപാട് പേർക്ക് ജോലി ലഭിക്കാൻ സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നു. പ്രവാസത്തും നാട്ടിലും മത സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഇദ്ദേഹം വളരെ സജീവമായി പ്രവർത്തിച്ചിരുന്നു.

മരണപ്പെടുമ്പോൾ പി.സി.ഡബ്ലിയു.സി എന്ന സംഘടയുടെ വർക്കിങ് പ്രസിഡന്റ് ആയി പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. പരേതരായ എം.എ അസീസ്, മറിയം എന്നിവരുടെ മകനാണ്. ഭാര്യ: ഫാത്തിമ, മക്കൾ: ഷബീർ ബാബു (ജിദ്ദ), ഷാജി (മക്ക), മുംതാസ്. ജാമാതാക്കൾ: ഉസ്മാൻ മാസ്റ്റർ, റാഷിദ, ഷെറിഹ. റിയാദിലെ കൊമാട്സു കമ്പനിയിൽ ജോലിചെയ്യുന്ന അബ്ദുൽ ഖയ്യും സഹോദരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsSaudi Arabia
News Summary - saudi expact died kerala
Next Story