ഖുർആൻ പരീക്ഷ ബുക്ലെറ്റ് പ്രകാശനവും ഇഫ്താർ സംഗമവും
text_fieldsജിദ്ദ: ജംഇയ്യത്തുൽ അൻസാർ ജിദ്ദയിലെ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ഖുർആൻ ടാലൻറ് പരീക്ഷയുടെ ചോദ്യോത്തര ബുക്ലെറ്റ് ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ചീഫ് പി.ഷംസുദ്ദീൻ മത്സരാർഥി മുഹമ്മദ് മുദീരിക്ക് നൽകി പ്രകാശനം ചെയ്തു. ബോംബെ ഡിലൈറ്റ് ഹോട്ടലിൽ നടന്ന ഇഫ്താർ സംഗമത്തിലായിരുന്നു പ്രകാശനം. ജൂൺ 16 ന് നടക്കുന്ന മത്സര പരീക്ഷയുടെ റജിസ്ട്രേഷൻ അവസാന തിയതി ജൂൺ 13 ആണെന്ന് സംഘാടകർ അറിയിച്ചു.
ഖുർആൻ അടിസ്ഥാനമാക്കി നടത്തുന്ന പരീക്ഷയിൽ പാരായണ നിയമം, കർമ ശാസ്ത്രം, ചരിത്രം, ശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും തയാറാക്കിയ നാനൂറ് ചോദ്യോത്തരങ്ങളടങ്ങുന്ന ബുക്ലെറ്റിൽ നിന്നുള്ള 50 ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം.. വിവിധ സംസ്ഥാനക്കാരായ ഇന്ത്യൻ വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷയിൽ ഇംഗ്ലീഷിലും മലയാളത്തിലും ഉത്തരമെഴുതാവുന്നതാണ്.
എട്ടാം തരം വരെ ജുനിയറും ഒമ്പത് മുതൽ പ്ലസ് ടു വരെ സീനിയറുമായി തരം തിരിച്ചാണ് പരീക്ഷ. ഇഫ്താർ വിരുന്നിൽ പി.എ മുഹമ്മദ് റമദാൻ സന്ദേശം നൽകി. യഹിയ സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ഹാനി ഖിറാഅത്ത് നടത്തി. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ഇഫ്താറിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
