ഭരതം നൃത്ത സംഗീത നാടകം ശ്രദ്ധേയമായി
text_fieldsജിദ്ദ: മുദ്ര നൃത്ത വിദ്യാലയം അവതരിപ്പിച്ച ഭരതം നൃത്ത സംഗീത നാടകം ശ്രദ്ധേയമായി. അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഭരതമുനിയുടെ നാട്യശാസ്ത്രമായ പഞ്ചമവേദ പിറവിയുടെ കഥയെ അടിസ്ഥാനമാക്കി കാളിദാസ പുതുമനയും അനീസ് നാരായണനും ചേർന്ന് രചിച്ച ഭരതത്തിെൻറ നൃത്ത സംവിധാനം നിർവഹിച്ചത് ഷെൽന വിജയ് ആണ്. അവരുടെ ശിഷ്യന്മാരായ അതുല്യ സാജു, ജോതിർമയി രാജീവ്, ആഷ്ലി ഷാൻഡോ എന്നിവരുടെ ഭരതനാട്യ അരങ്ങേറ്റവും നടന്നു. വിക്രമാദിത്യ വേതാള കഥാകഥന രീതിയിലാണ് ഭരതം വേദിയിൽ അരങ്ങേറിയത്. സ്മൃതി സജി, നേഹജോളി, ഫിയോന, ശിവപ്രസാദ്, സിയാദ് ജോജി, സാജു, വിനയ് വിജയ്, രാജേഷ് പെരിന്തൽമണ്ണ, ആദിത്യ എന്നിവരാണ് കലാവിരുന്നൊരുക്കിയത്. സുനിൽ മംഗലശ്ശേരി, മോഹൻ നുറനാട്, പ്രണവ് ഉണ്ണികൃഷ്ണൻ, സജി പണിക്കർ എന്നിവർ സങ്കേതിക സഹായം നൽകി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടന്ന പരിപാടി കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖും പത്നി നാഫിയയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഗോപി നെടുങ്ങാടി, മുസാഫിർ, അബു ഇരിങ്ങാട്ടിരി എന്നിവർ പെങ്കടുത്തു. പി എം മായിൻകുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
