സി.എൻ.കെ നാസറിന് യാത്രയയപ്പ് നൽകി
text_fieldsജിദ്ദ: 36 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സി.എൻ.കെ നാസറിനും തനിമ ഗുലൈൽ ഏരിയ ഓർഗനൈസർ സുലൈമാൻ സെയ്തു മുഹമ്മദിനും ജിദ്ദ തനിമ സൗത്ത് സോൺ യാത്രയയപ്പ് നൽകി. ശറഫിയ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് സഫറുല്ല മുല്ലോളി അധ്യക്ഷത വഹിച്ചു. ജിദ്ദയുടെ മത സാംസ്കാരിക സാമൂഹ്യ മേഖലകളിൽ ഒട്ടേറെ സേവനങ്ങൾ അർപ്പിച്ചാണ് സി.എൻ.കെ നാസർ നാട്ടിലേക്ക് തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.കെ. മുഹമ്മദ് നജീബ്, ഇ.എസ്. അബ്ദുൽ സലാം, മുഹമ്മദ് ബാവ, എ. മൂസ, എ.കെ. സൈതലവി, കെ.കെ.റഫ്അത്ത്, ഇസ്മായീൽ കല്ലായി, ഉമറുൽഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു. സി.എൻ.കെ. നാസർ, സുലൈമാൻ സെയ്തു എന്നിവർ മറുപടി പ്രസംഗം നടത്തി. അബ്ദുൽ കബീർ മുഹ്സിൻ സ്വാഗതവും കെ.എം. അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
