Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശരീഅത്ത്​ സ്ത്രീക്ക്...

ശരീഅത്ത്​ സ്ത്രീക്ക് സംതൃപ്തമായ സാമൂഹിക പദവി സാധ്യമാക്കുന്നു -റഹ്​മത്തുന്നിസ 

text_fields
bookmark_border
ശരീഅത്ത്​ സ്ത്രീക്ക് സംതൃപ്തമായ സാമൂഹിക പദവി സാധ്യമാക്കുന്നു -റഹ്​മത്തുന്നിസ 
cancel
camera_alt???? ????? ???????? ????????????????? ?.?????????????? ??????????????
ജിദ്ദ: സ്ത്രീക്ക് സംതൃപ്തമായ പദവിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന ഉത്തമ ജീവിത വ്യവസ്ഥയാണ്  ഇസ്‌ലാമിക ശരീഅത്ത് എന്ന് ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡൻറ്​ എ.റഹ്​മത്തുന്നിസ പറഞ്ഞു. പ്രായോഗികവും കാലാതിവർത്തിയുമായ ശരീഅത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. ‘സംതൃപ്ത കുടുംബത്തിന്  ഇസ്‌ലാമിക ശരീഅത്ത്’ എന്ന കാമ്പയിനോടനുബന്ധിച്ച് തനിമ ജിദ്ദ ഒരുക്കിയ വനിതാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. മുസ്‌ലിം സമുദായത്തിനകത്തുതന്നെ ഈ വിഷയത്തിലുള്ള അജ്ഞതയകറ്റേണ്ടതുണ്ട്​. ശരീഅത്ത് സംരക്ഷിക്കുന്നത് പോലെ അത് എല്ലാ തലങ്ങളിലും പാലിക്കപ്പെടേണ്ടതുണ്ടെന്നും അവർ ഓർമിപ്പിച്ചു.
സ്ത്രീപുരുഷ വിവേചനം ഇസ്‌ലാമിലിലില്ലെന്നും വിശ്വാസത്തി​​െൻറ അടിസ്‌ഥാനത്തിൽ മാത്രമാണ് ദൈവം മനുഷ്യന് ഔന്നത്യം നൽകിയതെന്നും ജമാഅത്തെ ഇസ്​ലാമി വനിതാവിഭാഗം സംസ്ഥാന വൈസ് പ്രസിഡൻറ്​ സഫിയഅലി പറഞ്ഞു. .
  'നോമ്പിലൂടെ ത്യാഗികളാവുക' എന്ന വിഷയം ഹസീന ടീച്ചർ അവതരിപ്പിച്ചു. തനിമ സൗത്ത് സോൺ വനിത പ്രസിഡൻറ്​ റുക്സാന മൂസ അധ്യക്ഷത വഹിച്ചു.
 യൂത്ത്‌ഇന്ത്യ നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ വിജയികളായ റബീഅ ഷമീം, ഹിബ സുലൈമാൻ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. 
തനിമ നോർത്ത് സോൺ വനിത പ്രസിഡൻറ്​ മുംതാസ് നന്ദി പറഞ്ഞു. ഫാഹില ഗാനമാലപിച്ചു. സോഫിയ അബ്​ദുൽ ലത്തീഫ് ഖിറാഅത്ത് നടത്തി. ശമീന അസീസ് അവതാരകയായിരുന്നു .
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi
News Summary - saudi event
Next Story