ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻററിന് കീഴിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഖുർആൻ ക്ലാസുകളിലെ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി കൺവീനർ അബ്ബാസ് ചെമ്പൻ ഉദ്ഘാടനം ചെയ്തു. തജ്‌വീദ്,ഹിഫ്ള്, പ്രസംഗം തുടങ്ങിയ വിവിധ മത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിന് ഷിഹാബ് സലഫി നേതൃത്വം നൽകി. 'ദുഃഖിക്കരുത്,അല്ലാഹു നമ്മോടൊപ്പമുണ്ട്' എന്ന വിഷയത്തിൽ ബാദുഷ ബാഖവി പ്രഭാഷണം നടത്തി.
'ലേൺ ദ ഖുർആൻ' പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ പി.സബീറ., ബൽക്കീസ്, ഒ.പി താഹിറ, പി.നുബുല, പി.കെ അബ്ദുൽസലാം എന്നിവർക്കും വിദ്യാർഥികളുടെ വിഭാഗത്തിൽ മുഴുവൻ മാർക്കും നേടിയ വി.പി മുൻതസിർ, റംസി ഹസൻ, അജ്‌സൽ അമീൻ എന്നിവർക്കും ഉപഹാരങ്ങൾ നൽകി. ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ ഇഖ്‌ബാൽ പൊക്കുന്ന് സമ്മാനവിതരണം നടത്തി. അബൂബക്കർ ഫാറൂഖി, മുസ്തഫ ഇരുമ്പുഴി, സമീർ സലഫി,അബ്ദുൽ ഗഫൂർ സലഫി, അധ്യാപകരായ ഹലീമ , ഷരീഫ, സലീന തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. ദഅവാ വിങ് കൺവീനർ അബ്ദുൽ മജീദ്, 'ലേൺ ദ ഖുർആൻ' കൺവീനർ ഹസനുൽ ബന്ന, വനിതാ വിങ് സെക്രട്ടറി സൈഫു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാജഹാൻ എളങ്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.