Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍ ‘ഇവൻറ്​ വിസ’...

സൗദിയില്‍ ‘ഇവൻറ്​ വിസ’ പ്രാബല്യത്തില്‍

text_fields
bookmark_border
സൗദിയില്‍ ‘ഇവൻറ്​ വിസ’ പ്രാബല്യത്തില്‍
cancel
റിയാദ്: സൗദിയില്‍ വിവിധ വേദികള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക ഇനം വിസ നല്‍കാന്‍ തീരുമാനമായി. മന്ത്രിസഭ അംഗീകരിച്ചതനുസരിച്ചാണ് ‘ഇവൻറ്​ വിസ’ ആരംഭിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിപാടികളുടെ സംഘാടകര്‍ വിദേശകാര്യ മന്ത്രാലയം, നാഷനല്‍ ഡാറ്റ സ​​െൻറര്‍ എന്നിവയുമായി സഹകരിച്ചാണ് വിസ അനുവദിക്കുക.

വിദേശത്തെ എംബസികളില്‍ അപേക്ഷ ലഭിച്ചാല്‍ 24 മണിക്കൂറിനകം വിസ അനുവദിക്കും. ഇവൻറുകള്‍ സംഘടിപ്പിക്കുന്നവർ പരിപാടിയെക്കുറിച്ച് രണ്ട് മാസം മുന്‍കൂട്ടി വിദേശകാര്യ മന്ത്രാലയത്തിനും നാഷനല്‍ ഡാറ്റാ സ​​െൻററിനും വിവരം നല്‍കിയിരിക്കണം.

ഇതനുസരിച്ചാണ് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തി വിദേശ എംബസികളില്‍ നിന്ന് വിസ നല്‍കാന്‍ സംവിധാനം ഒരുക്കുക. മറ്റു സന്ദര്‍ശന വിസകള്‍ക്ക് ബാധകമായ ഫീസ് ഇവൻറ്​ വിസക്കും ബാധകമായിരിക്കും. രാജ വിജ്ഞാപനം എം 68ല്‍ പരാമര്‍ശിച്ചതനുസരിച്ചായിരിക്കും ഇവൻറ്​ വിസക്ക് ഫീസ് ഈടാക്കുക.

ആഭ്യന്തരം, വാണിജ്യം, നിക്ഷേപം, സംസ്കാരം എന്നീ മന്ത്രാലയങ്ങൾ, ദേശസുരക്ഷ അതോറിറ്റി, സൗദി ജനറല്‍ ഇന്‍വസ്​റ്റ്​മ​​െൻറ്​ അതോറിറ്റി, ദേശീയ സ്പോര്‍ട്സ് അതോറിറ്റി, ദേശീയ വിനോദ അതോറിറ്റി എന്നിവയുമായി സഹകരിച്ച്​ വിസ നടപടികള്‍ ലളിതമാക്കാനും ഈ രംഗത്തുള്ള പ്രതിസന്ധികളെക്കുറിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിദേശകാര്യ മന്ത്രാലയത്തോട് മന്ത്രിസഭ നിര്‍ദേശിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi visaevent visa
News Summary - saudi event visa
Next Story