സൗദി എറണാകുളം റെസിഡൻറ്സ് അസോ. ക്രിസ്മസ്, പുതുവത്സരാഘോഷം
text_fieldsജിദ്ദയിൽ സൗദി എറണാകുളം റെസിഡൻറ്സ് അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്, പുതുവത്സരാഘോഷത്തിൽ നിന്ന്
ജിദ്ദ: ജിദ്ദയിലെ എറണാകുളം സ്വദേശികളുടെ കുടുംബ കൂട്ടായ്മയായ സൗദി എറണാകുളം റെസിഡൻറ്സ് അസോസിയേഷൻ (സെറ) ഹറാസാത്തിലെ യാസ്മിൻ വില്ലയിൽ ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
ചടങ്ങ് ക്രിസ്മസ് കരോളോടെ ആരംഭിച്ചു. ക്രിസ്മസ് പാപ്പമാരായി എത്തിയ ബെന്നി കൈതാരൻ, അദ്നാൻ സഹീർ എന്നിവർ കരോൾ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് പരിപാടിക്ക് ആവേശം പകർന്നു. പ്രസിഡൻറ് ബിജു ആൻറണി അധ്യക്ഷത വഹിച്ചു. സെറ രക്ഷാധികാരി മോഹൻ ബാലൻ, മുൻ പ്രസിഡൻറ് ജോൺസൻ കല്ലറക്കൽ എന്നിവർ ആശംസകൾ നേർന്നു.
ദീപ ജോൺസൻ ക്രിസ്മസ് സന്ദേശം നൽകി. കൾച്ചറൽ കൺവീനർ മുഹമ്മദ് റാഫി പരിപാടികൾ നിയന്ത്രിച്ചു. ജാൻസി മോഹൻ, സിമി അബ്ദുൽ ഖാദർ, ഡേവിസ് ദേവസ്സി, അഫ്ര സബീൻ റാഫി എന്നിവരായിരുന്നു അവതാരകർ. പ്രമുഖ ബ്രാൻഡുകളായ വിജയ് ഫുഡ് പ്രോഡക്ട്സ് സാരഥി ജോയ് മൂലൻ, ഗുഡ് ഹോപ്പ് ഇൻറർനാഷനൽ ഗ്രൂപ്പ് ഉടമ ജുനൈസ് ബാബു എന്നിവർ അതിഥികളായി പങ്കെടുത്തു.സെറയിലെ പുതിയ അംഗങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തി. കുട്ടികൾക്കായുള്ള വിനോദമത്സരങ്ങൾക്കും ദമ്പതികൾക്കായുള്ള ക്വിസ് മത്സരത്തിനും സബീന റാഫി, റിട്ടി ബിജു എന്നിവർ നേതൃത്വം നൽകി.
ക്രിസ് ജയിംസ്, പ്രതീഷ്, ദീപ്തി പ്രതീഷ്, ജീനാ ഡേവിസ്, അബ്ദുൽ ഖാദർ ആലുവ, സഹീർ മാഞ്ഞാലി, രാജേഷ് ഗോപിനാഥ്, മുഹമ്മദ് റഫീക്ക്, സുഭാഷ് ആൻറണി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
സെക്രട്ടറി റജില സഹീർ സ്വാഗതവും ഡേവിസ് ദേവസ്സി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

