‘സീഫ്’ കുടുംബസംഗമവും അവാർഡ് വിതരണവും
text_fieldsസൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറഷൻ ദമ്മാം കുടുംബസംഗമത്തിലെ ആദരിക്കൽ ചടങ്ങിൽനിന്ന്
ദമ്മാം: സൗദി എറണാകുളം എക്സ്പാട്രിയേറ്റ് ഫെഡറഷൻ ദമ്മാം (സീഫ്) കുടുംബസംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച അംഗങ്ങളുടെ മക്കൾക്ക് അവാർഡ് വിതരണം ചെയ്തു. നാടക-സിനിമാ നടൻ ജേക്കബ് ഉതുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹബീബ് അമ്പാടൻ, ഖദീജ ടീച്ചർ എന്നിവരെ ആദരിച്ചു. വർഗീസ് പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. സക്കീർ പെരുമ്പാവൂർ, സുനിൽ മുഹമ്മദ്, അഷ്റഫ് ആലുവ, അൻവർ അമ്പാടൻ, മഞ്ജു മണിക്കുട്ടൻ, മുഹമ്മദ് അറഫാത്ത്, കരീം മൂവാറ്റുപുഴ, ഷിബു കവലയിൽ തുടങ്ങിയവർ സംസാരിച്ചു. ജിബി തമ്പി, അൻവർ ചെമ്പറക്കി, അജ്മൽ മുഹമ്മദ്, സാബു ഇബ്രാഹിം, കമാൽ കളമശ്ശേരി, കരീം കാച്ചാം കുഴി, ജഗദീഷ്, മണിക്കുട്ടൻ, ഷമീർ മൂവാറ്റുപുഴ, ലിൻസൻ ദേവസ്സി, നിഷാദ് കുഞ്ചു, റൂബി അജ്മൽ, മായ ജിബി തമ്പി തുടങ്ങിയവർ നേതൃത്വം നൽകി. നാസർ ഖാദർ സ്വാഗതവും അഡ്വ. നിജാസ് കൊച്ചി നന്ദിയും പറഞ്ഞു.

