Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബില്‍ ഏണസ്​റ്റ്​ സൗദി...

ബില്‍ ഏണസ്​റ്റ്​ സൗദി എൻറര്‍ടെയിൻമെൻറ് വെഞ്ചേഴ്സ് സി.ഇ.ഒ

text_fields
bookmark_border
ബില്‍ ഏണസ്​റ്റ്​ സൗദി എൻറര്‍ടെയിൻമെൻറ് വെഞ്ചേഴ്സ് സി.ഇ.ഒ
cancel
camera_alt????? ?????????

ജിദ്ദ: സൗദിയിലെ സർക്കാർ വിനോദ സംരംഭക കമ്പനിയായ എൻറര്‍ടെയിൻമ​െൻറ് വെഞ്ചേഴ്​സി​​െൻറ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ബില്‍ ഏണസ്​റ്റിനെ നിയമിച്ചു. വാള്‍ട്ട് ഡിസ്നി ഗ്രൂപ്പി​​െൻറ ഏഷ്യന്‍ മേഖലാ മാനേജിങ് ഡയറക്ടറാണ് ഇദ്ദേഹം. സൗദിയില്‍ വിനോദ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി രൂപവത്​കരിച്ചതാണ് കമ്പനി. വിനോദ വ്യവസായ രംഗത്ത് വന്‍ കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തൊട്ടാകെ എണ്ണേതര വരുമാനം വര്‍ധിപ്പിക്കുകയാണ്​ ലക്ഷ്യം. ഇതി​​െൻറ ഭാഗമായി വന്‍കിട വിനോദ കേന്ദ്രങ്ങള്‍ സൃഷ്​ടിക്കും.

ഇതിനായി രൂപവത്​കരിച്ചതാണ് സൗദി എൻറര്‍ടെയിൻമ​െൻറ് വെഞ്ചേഴ്സ് എന്ന സര്‍ക്കാര്‍ കമ്പനി. ഇതി​​െൻറ സി.ഇ.ഒ ആയാണ് ബില്‍ ഏണസ്​റ്റിനെ തെരഞ്ഞെടുത്തത്. സൗദി പൊതു നിക്ഷേപ ഫണ്ടിന് കീഴില്‍ വിനോദ വികസന നിക്ഷേപ കമ്പനിയുണ്ട്. ഇതിന് കീഴിലാകും പുതുതായി രൂപവത്​കരിച്ച സെവന്‍ എന്ന ചുരുക്കപ്പേരിലുള്ള സൗദി എൻറര്‍ടെയിൻമ​െൻറ്​ വെഞ്ചേഴ്സ് പ്രവര്‍ത്തനം. മാരിയറ്റ്​ അടക്കമുള്ള ഹോട്ടല്‍ ശൃംഖലകള്‍ തുറക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യവസായിയാണ് ബില്‍ ഏണസ്​റ്റ്. ഏഷ്യയില്‍ ഡിസ്നി ഗ്രൂപ്പിനെ ഒന്നാമതാക്കിയതും ഇദ്ദേഹത്തി​​െൻറ മികവായി വിലയിരുത്തപ്പെട്ടിട്ടുണ്ട്​. സൗദിയിൽ വരാനിരിക്കുന്ന വിനോദ സംരംഭങ്ങളുടെ മേല്‍നോട്ടം ഇദ്ദേഹത്തിനായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Newssaudi entertainment vencheres
News Summary - saudi entertainment vencheres-saudi-saudinews
Next Story