Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി: വി​ക​സ​ന...

സൗദി: വി​ക​സ​ന കു​തി​പ്പി​ൽ​ വി​നോ​ദ വ്യ​വ​സാ​യം; ഇ​തു​വ​രെ അ​നു​മ​തി ന​ൽ​കി​യ​ത്​ 4500 സാം​സ്​​കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​

text_fields
bookmark_border
saudi arabia-entertainment
cancel
camera_alt

റി​യാ​ദ് സീ​സ​ൺ വേ​ദി​ക​ളി​ലെ കാ​ഴ്​​ച​ക​ൾ (ഫ​യ​ൽ ചി​ത്ര​ങ്ങ​ൾ)

റി​യാ​ദ്: രാ​ജ്യ​ത്ത്​ വ​ലി​യ സാം​സ്​​കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി കു​റ​ഞ്ഞ കാ​ല​ത്തി​നു​ള്ളി​ൽ വ​ൻ വി​ക​സ​ന കു​തി​പ്പി​ൽ വി​നോ​ദ വ്യ​വ​സാ​യം. രാ​ജ്യ​ത്ത്​ വി​നോ​ദ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി രാ​ജ​കീ​യ ഉ​ത്ത​ര​വി​ലൂ​ടെ 2016 മേ​യ്​ ഏ​ഴി​ന്​ സ്ഥാ​പി​ത​മാ​യ ജ​ന​റ​ൽ എ​ന്‍റ​ർ​ടെ​യ്​​ൻ​മെ​ന്‍റ്​ അ​തോ​റി​റ്റി (ജി.​ഇ.​എ) ഏ​ഴു​വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​ത്താ​കെ 4500 ല​ധി​കം മെ​ഗാ ഇ​വ​ന്‍റു​ക​ൾ​ക്കാ​ണ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്.

രാ​ജ്യ​ത്തെ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ നൂ​റി​ല​ധി​കം ന​ഗ​ര​ങ്ങ​ളി​ൽ ഇ​വ​ന്‍റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഈ ​രം​ഗ​ത്ത്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മാ​യാ​ണ് ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. ത​ത്സ​മ​യ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന റെ​സ്​​റ്റാ​റ​ന്‍റു​ക​ൾ​ക്കും ക​ഫേ​ക​ൾ​ക്കും വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ, അ​മ്യൂ​സ്മെ​​ന്‍റ് പാ​ർ​ക്കു​ക​ൾ എ​ന്നീ വി​നോ​ദ മേ​ഖ​ല​ക​ൾ​ക്കും ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 70 ല​ധി​കം വി​ദേ​ശ ക​മ്പ​നി​ക​ൾ വി​നോ​ദ​ത്തി​​​ന്‍റെ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ രാ​ജ്യ​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​തി​നോ​ട​കം ലൈ​സ​ൻ​സ് നേ​ടി​യി​ട്ടു​ണ്ട്.

ശൈ​ത്യ​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ ക​ലാ​കേ​ന്ദ്ര​ങ്ങ​ൾ സ​ജീ​വ​മാ​കും. വ​ലു​തും ചെ​റു​തു​മാ​യ വേ​ദി​ക​ളി​ൽ വൈ​വി​ധ്യ​മാ​യ പ്ര​ക​ട​ന​വു​മാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ക​ലാ​കാ​ര​ന്മാ​രെ​ത്തും. റി​യാ​ദ് സീ​സ​ണും മി​ഡി​ൽ ഈ​സ്​​റ്റും ഉ​ൾ​െ​പ്പ​ടെ വ​ലി​യ വേ​ദി​ക​ളും വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ട​ത്ത​രം വേ​ദി​ക​ളും ഉ​ണ​രും. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​ള്ള എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും ജ​ന​റ​ൽ എ​ന്‍റ​ർ​ടെ​യ്​​ൻ​മെ​ന്‍റ്​ അ​തോ​റി​റ്റി ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

വി​നോ​ദ രം​ഗ​ത്തെ സൗ​ദി​യി​ലെ സാ​ധ്യ​ത​ക​ൾ മ​ന​സ്സി​ലാ​ക്കി വി​ദേ​ശ ക​മ്പ​നി​ക​ൾ രാ​ജ്യ​ത്ത് നി​ക്ഷേ​പം ന​ട​ത്തു​ന്നു​ണ്ട്. കി​രീ​ടാ​വ​കാ​ശി​യു​ടെ പ​രി​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’​​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് വി​നോ​ദ മേ​ഖ​ല​യി​ലെ വി​ക​സ​ന​വും വ​രു​മാ​ന​വും. റി​യാ​ദ് ന​ഗ​ര ഹൃ​ദ​യ​ത്തി​ൽ ഒ​രു​ങ്ങു​ന്ന കി​ങ്​ സ​ൽ​മാ​ൻ അ​ർ​ബ​ൻ പാ​ർ​ക്കും ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ഖി​ദ്ദി​യ്യ ന​ഗ​ര​വും ഉ​ൾ​െ​പ്പ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യാ​ൽ രാ​ജ്യ​ത്തി​​ന്‍റെ​യും ത​ല​സ്ഥാ​ന​ത്തി​​ന്‍റെ​യും മു​ഖ​ച്ഛാ​യ മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EntertainmentsSaudi Arabia
News Summary - Saudi- Entertainment industry in development boom- 4500 cultural entertainment programs have been sanctioned
Next Story