Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഊർജമന്ത്രി ജർമൻ...

സൗദി ഊർജമന്ത്രി ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
സൗദി ഊർജമന്ത്രി ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

ജ​ർ​മ​നി സ​ന്ദ​ർ​ശി​ക്കു​ന്ന സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​നും

സം​ഘ​വും ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സി​നും മ​ന്ത്രി​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മൊ​പ്പം

റി​യാ​ദ്: സൗ​ദി ഊ​ർ​ജ​മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സു​മാ​യി മ്യൂ​ണി​ക്കി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മേ​യ് ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ജ​ർ​മ​ൻ ന​ഗ​ര​മാ​യ പീ​റ്റേ​ഴ്‌​സ്ബ​ർ​ഗി​ൽ ന​ട​ന്ന കാ​ലാ​വ​സ്ഥ സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് രാ​ജ​കു​മാ​ര​ൻ ജ​ർ​മ​നി​യി​ലെ​ത്തി​യ​ത്. നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബു​ധ​നാ​ഴ്ച മ്യൂ​ണി​ക് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഊ​ർ​ജം, ശു​ദ്ധ​മാ​യ ഹൈ​ഡ്ര​ജ​ൻ, കാ​ലാ​വ​സ്ഥ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഊ​ർ​ജ മ​ന്ത്രി​യും ജ​ർ​മ​ൻ ചാ​ൻ​സ​ല​റും ച​ർ​ച്ച​ചെ​യ്തു. സൗ​ദി ഉ​ന്ന​ത​ത​ല സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ർ​മ​ൻ ഊ​ർ​ജ, സാ​മ്പ​ത്തി​ക, കാ​ലാ​വ​സ്ഥ മ​ന്ത്രാ​ല​യ​ങ്ങ​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു.

സൗ​ദി ജ​ർ​മ​ൻ ഉ​ന്ന​ത ത​ല യോ​ഗം

ശു​ദ്ധ ഊ​ർ​ജ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലെ കാ​ർ​ബ​ൺ സം​ഭ​ര​ണ​വും വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ, പു​ന​രു​പ​യോ​ഗം വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​ചെ​യ്ത​ത്.ഊ​ർ​ജ​മ​ന്ത്രി​യെ കൂ​ടാ​തെ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യും സൗ​ദി​യു​ടെ കാ​ലാ​വ​സ്ഥ പ്ര​തി​നി​ധി​യു​മാ​യ ആ​ദി​ൽ അ​ൽ ജു​ബൈ​ർ, സൗ​ദി പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ഫ​ണ്ടി​ന്റെ​യും എ​ന​ർ​ജി സി​സ്റ്റം ക​മ്പ​നി​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

ജ​ർ​മ​ൻ ഭാ​ഗ​ത്തു​നി​ന്ന് സാ​മ്പ​ത്തി​ക​കാ​ര്യ, കാ​ലാ​വ​സ്ഥ മ​ന്ത്രി റോ​ബ​ർ​ട്ട് ഹാ​ബെ​ക്കും നി​ര​വ​ധി പ്ര​മു​ഖ ഊ​ർ​ജ ക​മ്പ​നി മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു. സൗ​ദി സം​ഘ​ത്തി​ന്റെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധ​ച്ച് 120 സൗ​ദി, ജ​ർ​മ​ൻ ക​മ്പ​നി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഊ​ർ​ജ മ​ന്ത്രാ​ല​യം സൗ​ദി-​ജ​ർ​മ​ൻ ഊ​ർ​ജ ദി​നം സം​ഘ​ടി​പ്പി​ച്ചു.

ഫെ​ഡ​റ​ൽ സ്പെ​ഷ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രി വു​ൾ​ഫ്ഗാ​ങ് ഷി​മി​ഡ്, സാ​മ്പ​ത്തി​ക, യൂ​റോ​പ്യ​ൻ കാ​ര്യ​ങ്ങ​ളു​ടെ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ജോ​ർ​ജ് കു​ക്കീ​സ്, ജ​ർ​മ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യും അ​ന്താ​രാ​ഷ്ട്ര കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി​യു​മാ​യ ജെ​ന്നി​ഫ​ർ മോ​ർ​ഗ​ൻ എ​ന്നി​വ​രു​മാ​യും അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:German ChancellorSaudi Energy Ministersaudi
News Summary - Saudi Energy Minister met with German Chancellor
Next Story