സൗദി ഊർജ മന്ത്രി ഇന്ത്യയിൽ
text_fieldsഗോവയിൽ നടന്ന 14ാമത് ഗ്രീൻ ആൻഡ് ലോ-കാർബൺ മന്ത്രിതല ഉച്ചകോടിയിലെ മിഷൻ
ആൻഡ് ഇന്നവേഷൻ യോഗത്തിൽ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അധ്യക്ഷത വഹിക്കുന്നു
റിയാദ്: ശുദ്ധമായ ഹൈഡ്രജൻ ഉൽപാദനത്തിന്റെയും കയറ്റുമതിയുടെയും നേതൃസ്ഥാനത്ത് സൗദി അറേബ്യ തുടരുമെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. ഗോവയിൽ നടന്ന 14ാമത് ഗ്രീൻ ആൻഡ് ലോ-കാർബൺ മന്ത്രിതല ഉച്ചകോടിയിലെ മിഷൻ ആൻഡ് ഇന്നവേഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഊർജ, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി രാജ്കുമാർ സിങ് കൂടി സംബന്ധിച്ച സെഷനിലാണ് അമീർ അബ്ദുൽ അസീസ് കാർബൺ കുറഞ്ഞ ഹരിത ഊർജ ഉൽപാദനത്തിലും കയറ്റുമതിയിലുമുള്ള സൗദിയുടെ പ്രതിബദ്ധത വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ മാർഗങ്ങളും അവലംബിച്ച് മുന്നേറുന്ന സൗദി അറേബ്യ മനുഷ്യരാശിയുടെ ആരോഗ്യത്തിനും നിലനിൽപിനും വലിയ പ്രാധാന്യം കൽപിക്കുന്നതായി ഊർജമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട യു.എൻ കൺവെൻഷൻ, 2023ലെ മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക കാലാവസ്ഥ വാരാചരണം എന്നിവയുടെ ഏകോപനത്തിൽ സൗദി ഊർജ മന്ത്രാലയം നിർണായക പങ്കാണ് വഹിക്കുന്നത്. ഈ വർഷം ഒക്ടോബർ എട്ട് മുതൽ 12 വരെ റിയാദിൽ നടക്കുന്ന മിഡിലീസ്റ്റ്-നോർത്ത് ആഫ്രിക്ക കാലാവസ്ഥ പരിപാടിയിൽ മന്ത്രിമാരും നിരവധി ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

